ഒന്നര ലക്ഷം രൂപ വരെ ശമ്പളം, സിഡ്ബിയിൽ കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് ഒഴിവുകൾ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ നാല് ( 04-12-2025) ആണ്
SIDBI Recruitment
SIDBI Consultant Credit Analyst Recruitment SIDBI
Updated on
1 min read

സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെ​ന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി -SIDBI) 14 കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. സിഡ്ബിയിൽ കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിൽ 14 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തത്.

SIDBI Recruitment
സ്കൂൾ വിദ്യാർത്ഥികൾക്ക് സ‍ർവകലാശാലയിൽ പഠിക്കാം, ലോധാജീനിയസ്- അശോകാ യൂണിവേഴ്സിറ്റി സ്കോളർഷിപ്പിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപയിലേറെ വരെ പ്രതിമാസം ലഭിക്കുന്ന നിലയിലാണ് ശമ്പള പാക്കേജ്. ശമ്പളവും ആനുകൂല്യങ്ങളും യോ​ഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമായാകും വ്യത്യാസപ്പെടുക.

ഡിസംബ‍ർ നാലിനകം അപേക്ഷിക്കണം.

പട്ടികജാതി, പട്ടികവ‍​ർ​ഗം, സാമ്പത്തികമായി പിന്നാക്കമുള്ള മുന്നോക്കക്കാർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളാണിത്.

SIDBI Recruitment
എഞ്ചിനീയർമാർക്ക് കേന്ദ്ര സർക്കാർ ജോലി നേടാം; 400 ഒഴിവുകൾ,ശമ്പളം അഞ്ച് ലക്ഷം വരെ

താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് സിഡ്ബി (SIDBI) യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഫോം ഉപയോ​ഗിച്ച് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ നാല് ( 04-12-2025) ആണ്

വിദ്യാഭ്യാസ യോഗ്യത സിഎ / സിഎംഎ / എംബിഎ (ഫിനാൻസ്) / പിജിഡിഎം (ഫിനാൻസ്) / ഫിനാൻസിൽ മാസ്റ്റർ ബിരുദം / ഫുൾടൈം എംബിഎ / പിജിഡിഎം.

SIDBI Recruitment
SET 2026: സെറ്റ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

പരമാവധി പ്രായപരിധി- 2025ഒക്ടോബർ31ന് (31.10.2025) 28 വയസ്സ് കവിയാൻ പാടില്ല.

പ്രായപരിധിയിലെ ഇളവ്- എസ്‌സി/എസ്ടി-അഞ്ച് വയസ്സ് | ഒബിസി-മൂന്ന് വയസ്സ് | പിഡബ്ല്യുബിഡി-10 വയസ്സ്

ശമ്പളം- വാർഷിക സിടിസി: 15.00 ലക്ഷം രൂപ മുതൽ 20.00 ലക്ഷം രൂപ വരെ (പരിചയം, യോഗ്യത, നിയമന സ്ഥലം എന്നിവയെ ആശ്രയിച്ച്)

Summary

Job Alert: Small Industries Development Bank of India (SIDBI) has released an official notification for the recruitment of 14 Consultant Credit Analyst Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com