he Centre for Management Development (CMD), Thiruvananthapuram invites applications from qualified and competent candidates for appointment to the posts of Programme Support Assistants in K-DISC  K- DISC
Career

കെ ഡിസ്കിൽ പ്രോഗ്രാം സപ്പോട്ട് അസിസ്റ്റന്റ്‌ തസ്തികയിൽ ഒഴിവുകൾ, ജനുവരി 23 വരെ അപേക്ഷിക്കാം

അംഗീകൃത സർവകലാശാലകളിൽ നിന്ന് എതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്‌ക്) നിലവിലുള്ള പ്രോഗ്രാം സപ്പോട്ട് അസിസ്റ്റന്റ്‌സ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആണ് ഈ തസ്തികകളിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഈ തസ്തികയിലേക്ക് താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കെ ഡിസ്ക് നിയമനത്തിനായുള്ള മെയിൽ ഐഡിയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജനുവരി 23 വരെ അപേക്ഷ സമർപ്പിക്കാം.

അംഗീകൃത സർവകലാശാലകളിൽ നിന്ന് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ രണ്ട് വിഭാഗങ്ങളിലായാണ് നിയമനം. മൊത്തം 51 ഒഴിവുകളാണ് ഉള്ളത്.

പ്രോഗ്രാം സപ്പോട്ട് അസിസ്റ്റന്റ് (ഫീൽഡ്) എന്ന തസ്തികയിൽ 32 ഒഴിവുകളും പ്രോഗ്രാം സപ്പോട്ട് അസിസ്റ്റന്റ് (സി ആർ എം- കസ്റ്റമർ റിലേഷൻസ് മാനേജ്മെ​ന്റ്) തസ്തികയിൽ 19 ഉം ഒഴിവുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഒട്ടാകെ വരുന്ന ഒഴിവുകളിലേക്കാണ് നിയമനം.

തസ്തിക: പ്രോഗ്രാം സപ്പോട്ട് അസിസ്റ്റന്റ് (ഫീൽഡ്)

ഒഴിവുകളുടെ എണ്ണം: 32

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം (ഫുൾടൈം റെഗുലർ കോഴ്‌സ്)

ശമ്പളം: പ്രതിമാസം 15,000 രൂപ + ടിഎ 3,000 രൂപ

ഉയർന്ന പ്രായപരിധി: 35 വയസ്സ് (01.01.2026 പ്രകാരം)

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: 2026 ജനുവരി 23 (വൈകുന്നേരം 05:00).

തസ്തിക: പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് (സി ആർ എം, CRM)

ഒഴിവുകളുടെ എണ്ണം: 19

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം (ഫുൾടൈം റെഗുലർ കോഴ്‌സ്)

ശമ്പളം: പ്രതിമാസം 15,000 രൂപ

ഉയർന്ന പ്രായപരിധി: 35 വയസ്സ് (01.01.2026 പ്രകാരം)

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: 2026 ജനുവരി 23 (വൈകുന്നേരം 05:00).

തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ്‌സ് (ഫീൽഡ് & സിആർഎം) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

പ്രാരംഭ നിയമനം ആറ് മാസത്തേക്കായിരിക്കും, ഇത് ഉദ്യോഗാർത്ഥികളുടെ ജോലിയിലെ പ്രകടനമികവിനെ അടിസ്ഥാനമാക്കി നീട്ടുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ പേ റോളിൽ ആയിരിക്കും നിയമിക്കുക.

സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ ആവശ്യമായ സേവനം നൽകുന്നതിനായി കെ-ഡിസ്‌കിന്റെ വിജ്ഞാന കേരളം പദ്ധതിക്കായി വിന്യസിക്കുകയും ചെയ്യും.

അപേക്ഷനൽകാനുള്ളമെയിൽ ഐഡി

യോഗ്യതയും പരിചയവും തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും വിശദമായ സിവിയും പകർപ്പുകളും kdiscrecruitment2025.01@gmail.com എന്ന വിലാസത്തിൽ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി 23 (വൈകുന്നേരം 05:00).

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപേക്ഷിക്കാം

Job Alert: The Centre for Management Development (CMD), Thiruvananthapuram invites applications from qualified and competent candidates for appointment to the posts of Programme Support Assistants in K-DISC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; ജയിലില്‍

നിര്‍ണായകമായത് മുഖ്യമന്ത്രിക്ക് ലഭിച്ച ശബ്ദസന്ദേശം, ഉടന്‍ 'ആക്ഷന്' നിര്‍ദേശം; പൂങ്കുഴലിയുടെ അതീവ രഹസ്യ 'ഓപ്പറേഷന്‍'

കിഫ്ബിയിൽ വിവിധ തസ്തികകളിൽ ഒഴിവ്,എൻജിനിയറിങ് ബിരുദമുള്ളവർക്ക് അവസരം

അമിതമായി തിളപ്പിച്ചാൽ ചായയ്ക്ക് കടുപ്പം കൂടാം, പക്ഷെ ​ഗുണങ്ങളോ..!

മുടി തഴച്ചു വളരണോ? ചെമ്പരത്തി മാത്രം മതി

SCROLL FOR NEXT