CMD Recruitment 2026 Apply for Contract Posts in SCDD Project Unit, Master’s Degree Holders Eligible SIJU RAHMAN
Career

മാസ്റ്റേഴ്സ് യോഗ്യതയുണ്ടോ?, പട്ടികജാതി വകുപ്പിൽ 10 ഒഴിവുകൾ; സംവരണ വിഭാഗക്കാർക്ക് മുൻഗണന

പട്ടികജാതി വികസന വകുപ്പിന്റെ (SCDD) പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ (PIU) പ്രവർത്തിക്കുന്നതിനായാണ് നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പട്ടികജാതി വികസന വകുപ്പിന്റെ (SCDD) പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ (PIU) പ്രവർത്തിക്കുന്നതിനായാണ് നിയമനം. ഒരു വർഷത്തേക്കാണ് നിയമനം നടത്തുന്നത്. മാസ്റ്റേഴ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27.

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ

ഒഴിവ്: 1

വിദ്യാഭ്യാസ യോഗ്യത

  • സോഷ്യൽ വർക്ക്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, റൂറൽ ഡെവലപ്മെന്റ്, മാനേജ്മെന്റ്, ഇക്കണോമിക്സ് അല്ലെങ്കിൽ മറ്റ് അംഗീകൃത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

  • ബന്ധപ്പെട്ട മേഖലയിൽ Ph.D ഉള്ളവർക്ക് മുൻഗണന.

  • ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

പ്രവൃത്തി പരിചയം

  • PMU/PSU/സർക്കാർ വകുപ്പ്/വികസന മേഖലയിൽ സീനിയർ പ്രോഗ്രാം മാനേജ്മെന്റ് രംഗത്ത് 5 വർഷത്തെ പരിചയം വേണം.

  • പദ്ധതി ആസൂത്രണം, നടപ്പാക്കൽ, നിരീക്ഷണം, ടീം മാനേജ്മെന്റ് എന്നിവയിൽ പരിചയം അഭികാമ്യം.

പ്രതിമാസ ശമ്പളം: 35,000 രൂപ

പ്രായപരിധി: 2026 ജൂലൈ 1ന് 40 വയസ്സ് വരെ

മുൻഗണന:പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും.

കോ-ഓർഡിനേറ്റർ (സ്റ്റേറ്റ് ലെവൽ) - 2 ഒഴിവ്

(SC വിഭാഗക്കാർക്ക് മാത്രം)

വിദ്യാഭ്യാസ യോഗ്യത

  • സോഷ്യൽ വർക്ക്, റൂറൽ ഡെവലപ്മെന്റ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, മാനേജ്മെന്റ്, ഇക്കണോമിക്സ് അല്ലെങ്കിൽ മറ്റ് അംഗീകൃത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം.

  • ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

പരിചയം

  • സർക്കാർ/വികസന പദ്ധതികളുടെ ഏകോപനം, നിരീക്ഷണം എന്നിവയിൽ 3 വർഷത്തെ പരിചയം വേണം.

  • പദ്ധതി ആസൂത്രണം, ബജറ്റ്, റിപ്പോർട്ടിംഗ്, സർക്കാർ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയിൽ പരിചയം അഭികാമ്യം.

ശമ്പളം: 30,000 രൂപ പ്രതിമാസം
പ്രായപരിധി: 35 വയസ്സ് വരെ (01.07.2026 പ്രകാരം)

ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ (7 ഒഴിവ്)

(SC വിഭാഗക്കാർക്ക് മാത്രം)

വിദ്യാഭ്യാസ യോഗ്യത:

  • സോഷ്യൽ വർക്ക്, റൂറൽ ഡെവലപ്മെന്റ്, ആർട്സ്, കൊമേഴ്സ്, മാനേജ്മെന്റ് (ഏതെങ്കിലും വിഭാഗം) എന്നിവയിൽ ബിരുദാനന്തര ബിരുദം.

  • ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

പരിചയം

  • വികസന പദ്ധതികളുടെ ഫീൽഡ് തല നടപ്പാക്കൽ, സമൂഹ ഏകോപനം, ഗുണഭോക്തൃ സഹായം, സർക്കാർ വകുപ്പുകളുമായുള്ള ഏകോപനം, ഡാറ്റ ശേഖരണം, റിപ്പോർട്ടിംഗ് എന്നിവയിൽ 1 വർഷത്തെ പരിചയം വേണം.

ശമ്പളം: ₹25,000 പ്രതിമാസം
പ്രായപരിധി: 30 വയസ്സ് വരെ (01.07.2026 പ്രകാരം)

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/07/Notification-PIU.pdf

അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക്

forms.gle/LWguPe1co9v3Tb3KA

CMD Recruitment 2026 Apply for Contract Posts in SCDD Project Unit, Master’s Degree Holders Eligible

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്

പണം ഇരട്ടിപ്പിക്കാം, ശ്രദ്ധ നേടി സര്‍ക്കാര്‍ പദ്ധതി; അഞ്ചു ലക്ഷം പത്തു ലക്ഷമാകാന്‍ എത്ര സമയം വേണം?

വഖഫ് ബോര്‍ഡ്: 'സുപ്രീം കോടതി ഉത്തരവ് ആശ്വാസകരം, സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം'