Cochin Shipyard Hiring Operators, Opportunity for 7th Pass Candidates special arrangement
Career

കൊച്ചിൻ ഷിപ്‌യാർഡിൽ ഓപ്പറേറ്ററായി ജോലി നേടാം; ഏഴാം ക്ലാസ് പാസായവർക്ക് അവസരം

അകെ 27 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫോർക്ക് ലിഫ്റ്റ് / ഏരിയൽ വർക്ക് പ്ലാറ്റ്‌ഫോം & ഓപ്പറേറ്റർ (ഡീസൽ ക്രൈൻസ്) എന്നീ വിഭാഗങ്ങളിലായി താൽക്കാലിക കരാർ അടിസ്ഥാനത്തിലാണ് നിയമനം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മിനിരത്ന പബ്ലിക് സെക്ടർ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ (CSL) ഓപ്പറേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അകെ 27 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫോർക്ക് ലിഫ്റ്റ് / ഏരിയൽ വർക്ക് പ്ലാറ്റ്‌ഫോം & ഓപ്പറേറ്റർ (ഡീസൽ ക്രൈൻസ്) എന്നീ വിഭാഗങ്ങളിലായി താൽക്കാലിക കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21.

വിദ്യാഭ്യാസ യോഗ്യത

  • ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

  • ഫോർക്ക് ലിഫ്റ്റ് / ഏരിയൽ വർക്ക് പ്ലാറ്റ്‌ഫോം ഓപ്പറേറ്റർക്ക് ഹെവി വെഹിക്കിൾ / ഫോർക്ക് ലിഫ്റ്റ് ലൈസൻസ് ഉണ്ടായിരിക്കണം.

  • ഡീസൽ ക്രെയിൻ ഓപ്പറേറ്റർക്ക് ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

മുൻ പരിചയം

  • ഫോർക്ലിഫ്റ്റ് / എറിയൽ വർക്ക് പ്ലാറ്റ്‌ഫോം ഓപ്പറേറ്റർക്ക്: കുറഞ്ഞത് 1 വർഷം പരിചയം.

  • ഡീസൽ ക്രെയിൻ ഓപ്പറേറ്റർക്ക്: കുറഞ്ഞത് 1 വർഷം പരിചയം.

പ്രായപരിധി

  • പരമാവധി പ്രായം: 45 വയസ്സ് (21 നവംബർ 2025 )

  • OBC – 3 വർഷം ഇളവ്, SC – 5 വർഷം ഇളവ്.

  • എക്സ്സർവീസ്‌മൻ / CAPF – പരമാവധി 60 വയസ്സ്

തെരഞ്ഞെടുപ്പ് പ്രക്രിയ

ഘട്ടം 1: സർട്ടിഫിക്കറ്റ് പരിശോധന

പ്രായോഗിക പരീക്ഷയ്ക്കുമുമ്പ് അപേക്ഷകരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും.
പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി (റിസർവേഷൻ വിഭാഗത്തിൽ അപേക്ഷിച്ചവരുടെ ) എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
സർട്ടിഫിക്കറ്റ് പരിശോധന വിജയകരമായി പൂർത്തിയാക്കിയ അപേക്ഷകർക്കാണ് പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കാൻ അനുമതി ലഭിക്കുക.

ഘട്ടം 2: പ്രായോഗിക പരീക്ഷ

ഇതാണ് പ്രധാന തിരഞ്ഞെടുപ്പ് ഘട്ടം. അപേക്ഷകരുടെ യഥാർത്ഥ പ്രവർത്തന/ഓപ്പറേറ്റിംഗ് കഴിവുകൾ വിലയിരുത്താനാണ് ഈ പരീക്ഷ. 100 മാർക്കാണ് പ്രായോഗിക പരീക്ഷയ്ക്ക്.
പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കും.

കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/ സന്ദർശിക്കുക.

Job alert : Cochin Shipyard Hiring Operators, Opportunity for 7th Pass Candidates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; പരിശീലകനില്‍ നിന്ന് ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി

'കായ്ഫലമുള്ള മരം'; ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ? വീറോടെ മുന്നണികള്‍

പഹല്‍ഗാം അടക്കം ആസൂത്രണം ചെയ്തു; ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാന് പ്രത്യേക സംഘം

SCROLL FOR NEXT