റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (CONCOR) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് ഓഫീസർ, മാനേജ്‌മെന്റ് ട്രെയിനി വിഭാഗങ്ങളിലായി അകെ 82 ഒഴിവുകൾ ആണുള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
1.കൊമേഴ്സ്യൽ ആൻഡ് ഓപ്പറേഷൻസ് – 25 ഒഴിവുകൾ
കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദം.
മാർക്കറ്റിംഗ്, ഇന്റർനാഷണൽ ബിസിനസ്, ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയിൽ 60 ശതമാനം മാർക്കോടെ രണ്ട് വർഷത്തെ എം.ബി.എ
അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ഡിപ്ലോമ.
2. അക്കൗണ്ട്സ് – 9 ഒഴിവുകൾ
കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദം.
ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യത.
3. ടെക്നിക്കൽ – 4 ഒഴിവുകൾ
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബി.ടെക് അല്ലെങ്കിൽ ബി.ഇ.
4. എം.ഐ.എസ് – 3 ഒഴിവുകൾ
കംപ്യുട്ടർ സയൻസ് അല്ലെങ്കിൽ ഐ.ടി.യിൽ ബി.ടെക്/ബി.ഇ.
അല്ലെങ്കിൽ എം.സി.എ, എം.എസ്.സി കംപ്യുട്ടർ സയൻസ്/ഐ.ടി.
5. സിവിൽ – 2 ഒഴിവുകൾ
സിവിൽ എഞ്ചിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബി.ടെക് അല്ലെങ്കിൽ ബി.ഇ.
6. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ – 2 ഒഴിവുകൾ
കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദം.
എച്ച്.ആർ.എം, പേഴ്സണൽ മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ് എന്നിവയിൽ 60 ശതമാനം മാർക്കോടെ രണ്ട് വർഷത്തെ എം.ബി.എ, എം.എസ്.ഡബ്ല്യു
അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ഡിപ്ലോമ.
കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം.
ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, ട്രേഡ് മേഖലയിൽ 4 വർഷത്തെ പ്രവൃത്തിപരിചയം.
ബന്ധപ്പെട്ട ഡിപ്ലോമയുള്ളവർക്ക് 2 വർഷത്തെ പ്രവൃത്തിപരിചയം
2. അക്കൗണ്ട്സ് – 2 ഒഴിവുകൾ
കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബി.കോം.
4 വർഷത്തെ പ്രവൃത്തിപരിചയം.
സി.എ ഇന്റർ അല്ലെങ്കിൽ സി.എം.എ ഇന്റർ പാസായവർക്ക് 2 വർഷത്തെ പ്രവൃത്തിപരിചയം മതിയാകും.
3. ടെക്നിക്കൽ – 4 ഒഴിവുകൾ
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് മേഖലയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീയറിങ് ബിരുദം.
ഡിപ്ലോമയുള്ളവർക്ക് 3 വർഷവും ബിരുദമുള്ളവർക്ക് 1 വർഷവും പ്രവൃത്തിപരിചയം.
4. എം.ഐ.എസ് – 2 ഒഴിവുകൾ
കുറഞ്ഞത് 50 ശതമാനം മാർക്കോടെ പി.ജി.ഡി.സി.എ, ബി.സി.എ അല്ലെങ്കിൽ ബി.എസ്.സി കംപ്യുട്ടർ സയൻസ്.
ഐ.ടി. സപ്പോർട്ട് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
എം.സി.എ അല്ലെങ്കിൽ ബി.ടെക് ഉള്ളവർക്ക് 1 വർഷത്തെ പ്രവൃത്തിപരിചയം മതിയാകും.
5. സിവിൽ – 4 ഒഴിവുകൾ
സിവിൽ എഞ്ചിനീയറിങ്ങിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.
ബിരുദമുള്ളവർക്ക് 1 വർഷവും ഡിപ്ലോമയുള്ളവർക്ക് 3 വർഷവും പ്രവൃത്തിപരിചയം ആവശ്യമാണ്.
താല്പര്യമുള്ളവർ www.concorindia.co.in എന്ന വെബ്സൈറ്റിലെ "HR & Career Section" സന്ദർശിച്ച് ഓൺലൈൻ വഴി മാത്രം അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates