IIIT Dharwad will begin offering an online MTech program in Artificial Intelligence and Machine Learning, scheduled to start in February.  IIIT Dharwad
Career

ഐഐഐടി ധാർവാഡിൽ ഓൺലൈൻ എംടെക്, ആദ്യ ബാച്ചിൽ ചേരാൻ ഇപ്പോൾ അപേക്ഷിക്കാം

എഐ ആൻഡ് എംഎൽ, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിങ് കോഴ്സുകൾ പഠിക്കാം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ധാർവാഡ് (ഐഐഐടി ധാർവാഡ്), പുതിയ ഓൺലൈൻ എംടെക് പ്രോഗ്രാം ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിലാണ് പുതിയ ഓൺലൈൻ എംടെക് കോഴ്സ് ആരംഭിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്, സൈബർ സുരക്ഷ, ക്ലൗഡ് കമ്പ്യൂട്ടിങ് വിഷയങ്ങളിലാണ് ഈ പ്രോഗ്രാമിലെ കോഴ്സുകൾ നടത്തുക.

പ്രവേശന നടപടികൾ ഐഐഐടി ധാർവാഡ് ആരംഭിച്ചു. ഫെബ്രുവരിയിൽ ആദ്യ ബാച്ച് ക്ലാസുകൾ ആരംഭിക്കും. രണ്ട് വർഷമാണ് കോഴ്സ് കാലാവധി.

സെമസ്റ്ററിന് 88,500 രൂപയാണ് ഫീസ്. നാല് സെമസ്റ്റർ പൂർത്തിയാക്കാനായി നൽകേണ്ടത് 3.54 ലക്ഷം രൂപയാണ്. കോഴ്സിന് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ ഫീസ് 2,000രൂപയാണ്.

വിദ്യാഭ്യാസ യോഗ്യത: ബിഇ,ബി ടെക് ,എം എസ്‌സി,എംസിഎ ബിരുദങ്ങൾ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫഷണലുകൾക്കായാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.

ഓൺലൈൻ ക്ലാസുകൾക്ക് പുറമെ സെമസ്റ്ററുകൾക്കിടയിൽ ക്യാമ്പസിലും ക്ലാസുകൾ നടത്തും.

ആകെ 60 ക്രെഡിറ്റുകളാണ് ഓൺലൈൻ എംടെക് പ്രോഗ്രാമിനുള്ളത്.

പിജി സർട്ടിഫിക്കേഷൻ:

ഫൗണ്ടേഷണൽ കോഴ്സുകളിൽ 15 ക്രെഡിറ്റുകൾ പൂർത്തിയാക്കുമ്പോൾ പിജി സർട്ടിഫിക്കേഷൻ ലഭിക്കും.

പിജി ഡിപ്ലോമ:

കോർ, ഇലക്ടീവ് കോഴ്‌സുകൾ ഉൾപ്പെടെ 30 ക്രെഡിറ്റുകൾ പൂർത്തിയാക്കുമ്പോൾ പി ജി ഡിപ്ലോമ ലഭ്യമാകും.

എംടെക് ബിരുദം:

തീസിസും ക്യാപ്‌സ്റ്റോൺ പ്രോജക്റ്റും ഉൾപ്പെടെ 60 ക്രെഡിറ്റുകൾ പൂർത്തിയാക്കുമ്പോൾ എംടെക് ബിരുദം ലഭിക്കും.

Education News: IIIT Dharwad’s online MTech program in AI and ML is set to commence in February

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം കൊടിമരത്തിലേക്കും, സന്നിധാനത്ത് നാളെ എസ്ഐടി പരിശോധന

പാലക്കാട് വന്‍ ലഹരിവേട്ട, ഒരു കിലോയോളം ഹാഷിഷുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

ഹ്രസ്വ സന്ദര്‍ശനം, യുഎഇ പ്രസിഡന്റ് ഇന്ത്യയില്‍; സ്വീകരിക്കാന്‍ നേരിട്ടെത്തി മോദി

വയനാട് പുനരധിവാസം: ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയില്‍

SCROLL FOR NEXT