

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ സീനിയർ മാനേജർ, മാനേജർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ പ്രൊഫഷണൽ ഫങ്ഷണറി മേഖലയിലാണ് ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ കൊച്ചിൻ പോർട്ട് അതോറിട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റ് ആയ cochinport.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
കൊച്ചി തുറമുഖ അതോറിറ്റിയിൽ മൂന്ന് മേഖലകളിലാണ് പ്രൊഫഷണൽ ഫങ്ഷണലുകളെ നിയമിക്കുന്നത്. ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് ട്രേഡ് പ്രൊമോഷൻ , ഫങ്ഷണൽ,ഐസിടി പ്രൊഫഷണൽ ,കോർപ്പറേറ്റ് ലീഗൽ പ്രൊഫഷണൽ എന്നീ മേഖലകളിലാണ് നിയമനം.
ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് ട്രേഡ് പ്രൊമോഷൻ മേഖലയിൽ സീനിയർമാനേജർ തസ്തികയിലും ഐസിടി പ്രൊഫഷണൽ ,കോർപ്പറേറ്റ് ലീഗൽ പ്രൊഫഷണൽ എന്നീ മേഖലകളിൽ മാനേജർ തസ്തികകളിലുമാണ് ഒഴിവുകൾ ഉള്ളത്
നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് ഫെബ്രുവരി 16 നകം അപേക്ഷ സമർപ്പിക്കാം.
തസ്തിക: സീനിയർ മാനേജർ
ഉയർന്ന പ്രായപരിധി : 45 വയസ്
ശമ്പളം: 1,60,000 രൂപ.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ദേശീയ/അന്താരാഷ്ട്ര സർവകലാശാലയിൽ നിന്ന്ബിരുദാനന്തര ബിരുദം/എംബിഎ/തത്തുല്യ യോഗ്യത
അഭിലഷണീയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് ഷിപ്പ് ബ്രോക്കർമാർ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്‌പോർട്ടിൽ നിന്നുള്ള പ്രൊഫഷണൽ യോഗ്യത (നിർദ്ദിഷ്ട പരീക്ഷകളിൽ വിജയിച്ചതിന് ശേഷം നേടിയ സ്ഥാപനത്തിലെ അംഗം, ഫെലോ അല്ലെങ്കിൽ അസോസിയേറ്റ്. ഓണററി അംഗത്വം പരിഗണിക്കുന്നതല്ല)
പ്രവൃത്തി പരിചയം :സർവീസ് മേഖല/പൊതുമേഖല/സ്വകാര്യ മേഖല സ്ഥാപനത്തിൽ ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് ട്രേഡ് പ്രൊമോഷൻ മേഖലയിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം
ഒഴിവുകളുടെ എണ്ണം : ഒന്ന്
തസ്തിക :മാനേജർ
ഉയർന്ന പ്രായ പരിധി: 40 വയസ്
ശമ്പളം: 1,20,000 രൂപ
യോഗ്യത :ബിഇ/ബി.ടെക് ബിരുദം,കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിങ് / ഇൻഫർമേഷൻ ടെക്നോളജി,അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഐടിയുടെ പ്രസക്തമായ മേഖലയിൽ സ്പെഷ്യലൈസേഷൻ
അഭിലഷണീയം: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിങ് /ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം
പ്രവൃത്തി പരിചയം: പ്രോഗ്രാമിങ് / ഇലക്ട്രോണിക് ഡേറ്റാ പ്രോസസ്സിങ്/നെറ്റ്‌വർക്ക് / സിസ്റ്റം ഡിസൈൻആൻഡ് അനാലിസിസ്/ഇൻഫർമേഷൻ ടെക്നോളജി പ്രസക്തമായ മേഖലകളിൽ ഏതെങ്കിലും വ്യാവസായിക /വാണിജ്യ സ്ഥാപനത്തിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം
ഒഴിവുകളുടെ എണ്ണം :ഒന്ന്
തസ്തിക: മാനേജർ
ഉയർന്ന പ്രായ പരിധി : 40 വയസ്
ശമ്പളം :1,20,000 രൂപ.
വിദ്യാഭ്യാസ യോഗ്യത:
അംഗീകൃത ദേശീയ/അന്താരാഷ്ട്ര സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം.
അംഗീകൃത ദേശീയ/അന്താരാഷ്ട്ര സർവകലാശാലയിൽ നിന്ന് കോർപ്പറേറ്റ്/മാരിടൈം നിയമത്തിൽ ബിരുദം.
പ്രവൃത്തിപരിചയം: കോർപ്പറേറ്റ് നിയമത്തിൽ അഞ്ച് വർഷത്തെ പരിചയം
അഭിലഷണീയം:
തുറമുഖ/ഷിപ്പിങ് മേഖലയിൽ പരിചയം.
അഭിഭാഷക മേഖലയിൽ പ്രാക്ടീസ് പരിചയം.
ഒഴിവുകളുടെ എണ്ണം :ഒന്ന്
നിയമന രീതി : കരാർ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികകളിലേക്കുള്ള നിയമനങ്ങൾ. ചേരുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്കാണ് കരാർ. ആവശ്യമെങ്കിൽ രണ്ട് വർഷം കൂടി കരാർ നീട്ടി നൽകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates