CSIR CFTRI Recruitment 2026, 28 Technician Vacancies, Apply Online AI IMAGE
Career

ITI കഴിഞ്ഞോ?, ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 28 ഒഴിവുകൾ; നിയമനം മൈസൂരിൽ

ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രിക്കൽ, കംപ്യുട്ടർ ഓപ്പറേറ്റർ തുടങ്ങി 13 ട്രേഡുകളിലാണ് നിയമനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CFTRI) ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 28 ഒഴിവുകളാണുള്ളത്. ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രിക്കൽ, കംപ്യുട്ടർ ഓപ്പറേറ്റർ തുടങ്ങി 13 ട്രേഡുകളിലാണ് നിയമനം. ഐടിഐ യോഗ്യതെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 18.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകൾ

  • ഫിറ്റർ – 6

  • ഇലക്ട്രോണിക്സ് മെക്കാനിക് – 7

  • ഇൻസ്ട്രുമെന്റ് മെക്കാനിക് – 1

  • ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്) – 2

  • കംപ്യുട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA) – 2

  • ഐ.സി.ടി സിസ്റ്റം മെയിന്റനൻസ് – 1

  • റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്നീഷ്യൻ – 2

  • ഇലക്ട്രീഷ്യൻ – 2

  • കാർപെന്റർ – 1

  • പ്ലംബർ – 1

  • ഷീറ്റ് മെറ്റൽ വർക്കർ – 1

  • ടർണർ – 1

  • വെൽഡർ – 1

യോഗ്യത

  • സയൻസ് വിഷയങ്ങളോടെ പത്താം ക്ലാസ് വിജയിച്ച് കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം.

  • ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ/ട്രേഡ് സർട്ടിഫിക്കറ്റ്, അംഗീകൃത സ്ഥാപനത്തിലെ രണ്ട് വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം ആവശ്യമാണ്.

  • അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

  • ഐ.ടി.ഐ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും മറ്റ് നിർദിഷ്ട യോഗ്യതകൾ ഉണ്ടെങ്കിൽ അപേക്ഷിക്കാം.

പ്രായപരിധി

18നും 28നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധി ഇളവുകൾ ലഭിക്കും.

ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് 19,900–63,200 രൂപ വരെയാണ് ശമ്പള സ്കെയിൽ. അലവൻസുകൾ ഉൾപ്പെടെ ഏകദേശം 37,260 രൂപ പ്രതിമാസ വേതനം ലഭിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

തിരഞ്ഞെടുപ്പ്

അപേക്ഷകളുടെ പരിശോധന, യോഗ്യതാ ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷകൾ നവംബർ 19 മുതൽ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും ഒപ്പിട്ട് സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ രജിസ്റ്റേർഡ് പോസ്റ്റ് വഴി നവംബർ 26-നകം സ്ഥാപനത്തിൽ എത്തിക്കണം. ഹാർഡ് കോപ്പി സമർപ്പിക്കാത്ത അപേക്ഷകൾ നിരസിക്കപ്പെടും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://www.cftri.res.in/ApplicationForm/0_02357700_1792207749.pdf

CSIR CFTRI Recruitment 2026, 28 Technician Vacancies, Apply Online

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബേക്കറികൾ വഴിയുള്ള വൈൻ വിൽപ്പന; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

മക്കള്‍ സംരക്ഷിക്കുന്നില്ല, വീടിന് മുകളില്‍ നിന്ന് ചാടാനൊരുങ്ങി വയോധിക; രക്ഷപ്പെടുത്തി നാട്ടുകാര്‍

UDF ഭരണം അവസാനിക്കുമ്പോൾ എത്ര കുഞ്ചികസ്ഥാനങ്ങളാകും സംഘികളുടെ കൈകളിൽ അകപ്പെടുക?

16 കാരിയെ ബന്ധുക്കൾ കോവളത്തെ സ്പായിൽ വിറ്റു, ലൈം​ഗിക ചൂഷണത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ‌