Applications Invited for Online Bioethics Course at CUSAT @EBItraining
Career

ബയോ എത്തിക്‌സ്: ഒക്ടോബർ 1 വരെ അപേക്ഷിക്കാം, തീയതി നീട്ടി കുസാറ്റ്

എം ബി ബി എസ്/ ബി ഡി എസ്/ ബി വി എസ് സി / ബി എ എം എസ് അല്ലെങ്കിൽ നിയമത്തിൽ ബിരുദമാണ് യോഗ്യത.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫ. എൻ ആർ മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോൾസ് (ഐസിആർഇപി) ഓൺലൈനായി നടത്തുന്ന അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ ലോ, ക്ലിനിക്കൽ റിസർച്ച് ആൻഡ് ബയോ എത്തിക്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം ബി ബി എസ്/ ബി ഡി എസ്/ ബി വി എസ് സി / ബി എ എം എസ് അല്ലെങ്കിൽ നിയമത്തിൽ ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോം ഒക്ടോബർ 1ന് മുൻപായി പോസ്റ്റ് വഴിയോ നേരിട്ടോ ഐസിആർഇപി ഓഫീസിൽ ലഭിക്കത്തക്കവിധം അയക്കണം.

മുൻപ് സെപ്റ്റംബർ 14 വരെ അപേക്ഷ നൽകാൻ അവസരം ഉണ്ടായിരുന്നു. ആപ്ലിക്കേഷനും മറ്റ് വിശദ വിവരങ്ങൾക്കും https://icrep.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8078019688.

Education news: CUSAT Invites Applications for Bioethics Program.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ള നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT