Delhi High Court has announced 150 vacancies for Senior Personal Assistant and Personal Assistant posts. file
Career

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

സീനിയർ പേർസണൽ അസിസ്റ്റന്റ് (SPA) പേഴ്‌സണൽ അസിസ്റ്റന്റ് (PA) തസ്തികകളിൽ ആയി 150 ഒഴിവുകളാണ് ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഡൽഹി ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ് (SPA) പേഴ്‌സണൽ അസിസ്റ്റന്റ് (PA) തസ്തികകളിൽ ആയി 150 ഒഴിവുകളാണ് ഉള്ളത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 05.

സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം: 117

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം.

  • ഇംഗ്ലീഷ് ഷോർട് ഹാൻഡിൽ ഒരു മിനിറ്റിൽ 110 വാക്ക്, കംപ്യുട്ടറിൽ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിൽ മിനിറ്റിൽ 40 വാക്ക് ടൈപ്പ് ചെയ്യാൻ കഴിയണം.

  • കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്.

പേഴ്‌സണൽ അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം: 33 ഒഴിവ്

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം.

  • ഇംഗ്ലീഷ് ഷോർട് ഹാൻഡിൽ ഒരു മിനിറ്റിൽ 100 വാക്ക്, കംപ്യുട്ടറിൽ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിൽ മിനിറ്റിൽ 40 വാക്ക് ടൈപ്പ് ചെയ്യാൻ കഴിയണം.

  • കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്.

പ്രായപരിധി

അപേക്ഷകന്റെ പ്രായം 18 വയസ് മുതൽ 32 വയസ് വരെയാണ്. 01 ജനുവരി 2026 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കിലാക്കുന്നത്. പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ ജനന തീയതി മാത്രമേ പരിഗണിക്കൂ. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

എഴുത്ത് പരീക്ഷ, അഭിമുഖം, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപെട്ട യോഗ്യതയുള്ളവർക്കു നേരിട്ട് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.delhihighcourt.nic.in/files/2026-09/recuritment/vacancy_circular_for_spa.pdf

Delhi High Court has announced 150 vacancies for Senior Personal Assistant and Personal Assistant posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; അടിയന്തരാവസ്ഥയെന്ന് പിണറായി വിജയൻ; എഎഫ്എ കരാർ വ്യാജമെന്ന് എഫ്ഐആർ