Digital Health Mission Recruitment 2026 Software Engineer, Junior Developer, and Procurement Assistant Posts. pexels
Career

ഹെൽത്ത് മിഷനിൽ അവസരം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ജൂനിയർ ഡെവലപ്പർ ഒഴിവുകൾ

സോഫ്റ്റ്‌വെയർ എഞ്ചിനീയർ (JAVA), ജൂനിയർ ഡെവലപ്പർ (JAVA), പ്രൊക്യൂർമെൻറ് അസിസ്റ്റന്റ് എന്നീ തസ്തികകളിലായി ആകെ 10 ഒഴിവുകളാണ് ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള ആരോഗ്യ മേഖലയെ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷൻ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയർ (JAVA), ജൂനിയർ ഡെവലപ്പർ (JAVA), പ്രൊക്യൂർമെൻറ് അസിസ്റ്റന്റ് എന്നീ തസ്തികകളിലായി ആകെ 10 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരത്ത് ആയിരിക്കും നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 14.

1. സോഫ്റ്റ്‌വെയർ എഞ്ചിനീയർ (JAVA)

ഒഴിവ്: 3

ശമ്പളം: 50,000 രൂപ

വിദ്യാഭ്യാസ യോഗ്യത: BE/B.Tech/M.Tech (ECE/CS/IT/EEE), MCA അല്ലെങ്കിൽ MSc Computer Science. കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം

പ്രായപരിധി: 35 വയസിൽ താഴെ

പ്രവൃത്തിപരിചയം: Java/J2EE ടെക്നോളജിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായി കുറഞ്ഞത് 3 വർഷത്തെ പരിചയം.

2. ജൂനിയർ ഡെവലപ്പർ (JAVA)

ഒഴിവ്: 6

ശമ്പളം: 25,000 രൂപ

വിദ്യാഭ്യാസ യോഗ്യത: BE/B.Tech/M.Tech (ECE/CS/IT/EEE), MCA അല്ലെങ്കിൽ MSc Computer Science. കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം.

പ്രായപരിധി: 30 വയസിൽ താഴെ

പ്രവൃത്തിപരിചയം: OOP, HTML5, JavaScript, CSS3, SQL, NoSQL തുടങ്ങിയ സാങ്കേതികവിദ്യകളിൽ അറിവ് ആവശ്യമാണ്. Java, Spring Core, REST/JSON, PostgreSQL, Linux, Maven എന്നിവയിൽ പ്രവർത്തനപരിചയം അഭികാമ്യം.

മുൻഗണന: Java കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

3. പ്രൊക്യൂർമെൻറ് അസിസ്റ്റന്റ്

ഒഴിവ്: 1

ശമ്പളം: 25,000 രൂപ

വിദ്യാഭ്യാസ യോഗ്യത: ബി.കോം, എം.കോം അല്ലെങ്കിൽ എം.ബി.എ

പ്രായപരിധി: 35 വയസിൽ താഴെ

പ്രവൃത്തിപരിചയം: പ്രൊക്യൂർമെന്റ്, ഫിനാൻസ്,അക്കൗണ്ട്സ്,അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം. സർക്കാർ/ഡെവലപ്‌മെന്റ് സെക്ടർ പദ്ധതികളിലോ ഐ ടി പ്രൊക്യൂർമെന്റ് മേഖലയിലോ പരിചയമുള്ളവർക്ക് മുൻഗണന.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://arogyakeralam.gov.in/wp-content/uploads/2026/09/Developer-Notification-26-1.pdf

Digital Health Mission Recruitment 2026 Software Engineer Junior Developer and Procurement Assistant Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും 'വെള്ളി' അണിഞ്ഞ് മലയാളി താരം ആന്‍സി സോജന്‍!

മാതാ അമൃതാനന്ദമയി വിശ്വപ്രേമത്തിന്റെ മൂര്‍ത്തരൂപം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍

ഉയർന്ന മൈലേജ്, കരുത്തുറ്റ എന്‍ജിന്‍, റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ലോഞ്ച് ഒക്ടോബര്‍ 17ന്; പ്രാരംഭ വില 19 ലക്ഷം

കുല്‍ദീപിന് 4 വിക്കറ്റ്; കാര്യവട്ടത്ത് കളി ജയിക്കാൻ '296 റൺസ്'

അത്താഴം വൈകുന്നേരം അ‍ഞ്ച് മണിക്കപ്പുറം പോകരുത്, ​മുന്നറിയിപ്പുമായി ​ഗവേഷകർ