ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ (ഡിഐസി) വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായാണ് ഒഴിവുകൾ ഉള്ളത്. സംസ്ഥാന കോ -ഓർഡിനേറ്റർ, സെക്യൂരിറ്റി അഡ്മിൻ എന്നീ തസ്തികകളിലേക്കുള്ള 12 ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പോഷൺ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ നിയമനങ്ങൾ നടത്തുന്നത്.
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ (ഡിഐസി) ഡിജിറ്റൽ ഇന്ത്യഎന്ന പദ്ധതിയുടെ, ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ നേതൃത്വം നൽകുകയും മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്ന സ്ഥാപനമാണ് ഡിഐസി.
ഇ-ഗവേണൻസ് പദ്ധതികൾക്കായുള്ള ശേഷി വർദ്ധിപ്പിക്കൽ, പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) പ്രോത്സാഹിപ്പിക്കൽ, വിവിധ മേഖലകളിൽ ഇന്നൊവേഷനും സാങ്കേതികവിദ്യയും പരിപോഷിപ്പിക്കൽ എന്നിവയിലൂടെ ഡിജിറ്റൽ ഇന്ത്യയുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് കേന്ദ്ര/സംസ്ഥാന മന്ത്രാലയങ്ങൾ/വകുപ്പുകൾക്ക് തന്ത്രപരമായ പിന്തുണ നൽകുന്ന സ്ഥാപനമാണ് ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ.
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ (ഡിഐസി) സംസ്ഥാന കോ-ഓർഡിനേറ്റർ, സെക്യൂരിറ്റി അഡ്മിൻ തസ്തികകളിലെ 12 ഒഴിവുകളിലേക്ക് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇതിൽ 11 സംസ്ഥാന കോ-ഓർഡിനേറ്റർ ഒഴിവുകളാണ് വിവിധ സംസ്ഥാനങ്ങളിലായിട്ടുള്ളത്. ലക്ഷദ്വീപിലും സംസ്ഥാന കോ- ഓർഡിനേറ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. സെക്യൂരിറ്റി അഡ്മിൻ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്.
നിർദ്ദിഷ്ട വിഷയങ്ങളിൽ എംഎ, ബിഎസ്‌സി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 15 ആണ്.
യോഗ്യത : എംഎ ഇക്കണോമിക്സ്, എംഎ പൊളിറ്റിക്കൽ സയൻസ്, അല്ലെങ്കിൽ അഞ്ച് വർഷം വരെ നിശ്ചിത മേഖലയിൽ പ്രവൃത്തി പരിചയമുള്ള ബിരുദം.
പ്രായപരിധി : 20 - 40 വയസ്
നിയമന രീതി : കരാർ അടിസ്ഥാനത്തിൽ (രണ്ട് വർഷത്തേക്ക്)
ഒഴിവുകളുടെ എണ്ണം: 11
യോഗ്യത: കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ മേഖലയിലോ സയൻസ് ബിരുദം.
അവശ്യമായ നൈപുണികൾ: സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ് റോളിൽ 5 മുതൽ 8 വർഷത്തെ പരിചയം. മൈക്രോസോഫ്റ്റ് വിൻഡോസ് സെർവർ, ഓഫീസ് 365 എടിപി, അസൂർ സെക്യൂരിറ്റി സെന്റർ, എസ്ഐഇഎം, പെനിട്രേഷൻ ടെസ്റ്റിങ് മുതലായവയിൽ മുൻ പരിചയം.
സർട്ടിഫിക്കേഷനുകൾ: സിഐഎസ്എസ്പി, കോംപ് ടിഐഎ സെക്യൂരിറ്റി+, സിഐഎസ്എം, സിഇഎച്ച് എന്നിവ.
ഒഴിവുകളുടെ എണ്ണം: ഒന്ന്
പ്രായപരിധി : 20 - 40 വയസ്
നിയമന രീതി : കരാർ അടിസ്ഥാനത്തിൽ (രണ്ട് വർഷത്തേക്ക്)
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 15
ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം
ഡിഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് : dic.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates