ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ ഐസിഎംആർ പ്രോജക്ടിൽ ഒഴിവുകൾ, മാർച്ച് 11 വരെ അപേക്ഷിക്കാം

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - II,പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - III (റേഡിയോഗ്രാഫർ),പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - III (അൽഗോരിതം ഡെവലപ്മെന്റ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ
Digital University Kerala ICMR project recruitment 2026 apply before March 11 vacancies
Digital University Kerala invites applications for vacancies in a project supported by the Indian Council of Medical Research (ICMR) AI image Gemini
Updated on
2 min read

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി) നടപ്പാക്കുന്ന ഐസിഎംആർ പ്രോജക്ടിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

Digital University Kerala ICMR project recruitment 2026 apply before March 11 vacancies
NEET UG 2026: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 11 വരെ നീട്ടി

, ഐസിഎംആർ ധനസഹായത്തോടെ ഡിജിറ്റൽ യൂണിവേഴ്സിറ്റി (DUK) നടപ്പിലാക്കുന്ന 'ഇന്നോവേറ്റീവ് ഫാസ്റ്റ് ക്യുജിആർഇ ഫോർ സെൻസിറ്റീവ് ഡിറ്റക്ഷൻ ഓഫ് മെറ്റബോളിക് ആൻഡ് വാസ്കുലർ കംപ്ലയൻസ് ബയോമാർക്കറുകൾ ഇൻ ഏർലി സെറിബ്രോവാസ്കുലർ റിസ്ക് അസസ്‌മെന്റ്' (Innovative Fast qGRE for Sensitive Detection of Metabolic and Vascular Compliance Biomarkers in Early Cerebrovascular Risk Assessment)എന്ന പദ്ധതിയിലെ ഒഴിവുകളിലേക്കാണ് നിയമനം.

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - II,പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - III (റേഡിയോഗ്രാഫർ),പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - III (അൽഗോരിതം ഡെവലപ്മെന്റ്) എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം അപേക്ഷ സമർപ്പിക്കാനുള്ളത് അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി മാർച്ച് 11 ആണ്.

Digital University Kerala ICMR project recruitment 2026 apply before March 11 vacancies
ഡിഫൻസ് റിസർച്ച് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോ,റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ, മാർച്ച് 31 വരെ അപേക്ഷിക്കാം

തസ്തിക, യോഗ്യത, ശമ്പളം എന്നിവ അറിയാം

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - II

ശമ്പളം: 20000 രൂപ + 20% എച്ച്ആർഎ

പ്രായം:അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയിൽ 35 വയസ്സ് കവിയരുത്

യോഗ്യത: ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് / ബയോമെഡിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ അംഗീകൃത സർവകലാശാല / വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിടെക് ബിരുദം.

ഒഴിവുകളുടെ എണ്ണം: ഒന്ന്

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - III (റേഡിയോഗ്രാഫർ)

ശമ്പളം :25000 രൂപ + 20% എച്ച്ആർഎ

പ്രായം : അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയിൽ 35 വയസ്സ് കവിയരുത്

യോഗ്യത: ബയോ മെഡിക്കൽ എൻജിനീയറിങ്ങിൽ ബിടെക് അല്ലെങ്കിൽ അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള റേഡിയോളജി അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം.

ഒഴിവുകളുടെ എണ്ണം: ഒന്ന്

Digital University Kerala ICMR project recruitment 2026 apply before March 11 vacancies
ജർമനിയിൽ നഴ്സുമാർക്ക് അവസരം, 100 ഒഴിവുകൾ; നോർക്ക റൂട്ട്സ്- കെയര്‍ ഗേറ്റ്സ് ആദ്യ റിക്രൂട്ട്മെന്റിലേക്ക് മാർച്ച് 28 നകം അപേക്ഷിക്കണം

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - III (അൽഗോരിതം ഡെവലപ്മെന്റ്)

ശമ്പളം : 25000 രൂപ + 20% എച്ച്ആർഎ

പ്രായം :അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയിൽ 35 വയസ്സ് കവിയരുത്

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ എംടെക്.

ഒഴിവുകളുടെ എണ്ണം : ഒന്ന്

മറ്റ് വിവരങ്ങൾ

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും ആദ്യ നിയമനം. എന്നാൽ പ്രവർത്തനം, പ്രോജക്ട് ആവശ്യകത എന്നിവയുടെ അടിസ്ഥാനത്തിൽ കാലാവധി നീട്ടാവുന്നതാണ്.

അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 11

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Summary

Digital University Kerala has announced vacancies under an Indian Council of Medical Research (ICMR) project. Eligible candidates can apply for the research opportunity before March 11.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com