DNB 2025 First Phase Provisional Allotment List Published file
Career

ഡി.എൻ.ബി: അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പരാതികളോ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ, നവംബർ 29 വൈകുന്നേരം 3 മണിക്ക് മുമ്പായി ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അറിയിക്കണം.

സമകാലിക മലയാളം ഡെസ്ക്

2025 ലെ ഡി.എൻ.ബി. (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്‌സ് പ്രവേശനത്തിനായുള്ള ഒന്നാംഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. അപേക്ഷകർക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ലിസ്റ്റ് പരിശോധിക്കാം.

പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പരാതികളോ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ, നവംബർ 29 വൈകുന്നേരം 3 മണിക്ക് മുമ്പായി ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അറിയിക്കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.

കോഴ്‌സും അലോട്ട്മെന്റും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി 0471-2332120, 2338487 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അഡ്മിഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പുതുക്കലുകളും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.

Education news: DNB 2025 First Phase Provisional Allotment List Published.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരും സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ട, മത്സരിപ്പിക്കാമെന്ന് ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ല'; അതൃപ്തി വ്യക്തമാക്കി വി ഡി സതീശന്‍

ഉപ്പ് പലവിധമുണ്ട്, ആരോ​ഗ്യത്തിന് മികച്ചത് ഏത്?

​ഗാനരചയിതാവ് വൈരമുത്തുവിന് ​ജ്ഞാനപീഠ പുരസ്കാരം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 746 lottery result

'ഇത് ധോനിയുടെ അവസാന ഐപിഎല്‍, ബാറ്റണ്‍ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ സമയമായി'

SCROLL FOR NEXT