DRDO CEPTAM-11 Recruitment 2025 @DRDO_India
Career

പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ; ഐടിഐ, സയൻസ്, എന്‍ജിനീയറിങ് ബിരുദം യോഗ്യത; ശമ്പളം 1,12,400 വരെ

764 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം (CEPTAM-11 Recruitment 2025) പുറത്തിറക്കി. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -ബി (STA-B), ടെക്‌നിഷ്യൻ -എ വിഭാഗത്തിലാണ് ഒഴിവ് ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് & ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. 764 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം (CEPTAM-11 Recruitment 2025) പുറത്തിറക്കി. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -ബി (STA-B), ടെക്‌നിഷ്യൻ -എ വിഭാഗത്തിലാണ് ഒഴിവ് ഉള്ളത്. ഐ ടി ഐ മുതൽ സയൻസ്,എഞ്ചിനീയറിങ് വിഷയങ്ങളിൽ ബിരുദം ഉള്ളവവർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി: അപേക്ഷകർക്ക് എ ഐ സി ടി ഇ അംഗീകൃത സ്ഥാപനത്തിൽ നിന്ന് സയൻസിൽ ബിരുദം (ബിഎസ്‌സി) അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നി വിഷയങ്ങളിൽ മൂന്ന് വർഷത്തെ ഡിപ്ലോമ പാസ് ആയിരിക്കണം.

ടെക്നീഷ്യൻ-എ: അപേക്ഷകർക്ക് അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ (ഉദാ. ഫിറ്റർ, ഇലക്ട്രീഷ്യൻ, സിഒപിഎ, വെൽഡർ മുതലായവ) സാധുവായ ഐ ടി ഐ സർട്ടിഫിക്കറ്റ് (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം.

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -ബി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായം 29 വയസ്സ് വരെ. ടെക്‌നിഷ്യൻ തസ്തികയിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായം 28 വയസ്സ് വരെ. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് 19,900 മുതൽ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് https://drdo.gov.in/drdO സന്ദർശിക്കുക.

Job alert: DRDO CEPTAM-11 Recruitment 2025,764 Vacancies Announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി അല്‍പസമയത്തിനകം

വെള്ളത്തില്‍ പൊങ്ങിക്കിടക്കും, സ്‌ഫോടനത്തിലും കുലുങ്ങില്ല, 'റഷ്യന്‍ റോള്‍സ് റോയ്‌സ്'; പുടിന്‍ ഇന്ത്യയില്‍ സഞ്ചരിക്കുക ഈ കാറില്‍, ഓറസ് സെനറ്റ്-വിഡിയോ

'ഓപ്പണിങ്ങായാലും നാലാമതായാലും ഒരേപോലെ'; സെഞ്ച്വറി ഇന്നിങ്‌സിന് പിന്നാലെ ഋതുരാജ്

തിയറ്ററിലെ ക്ഷീണം ഒടിടിയിൽ മറി കടക്കുമോ? ദുൽഖറിന്റെ 'കാന്ത' സ്ട്രീമിങ് തീയതി പുറത്ത്

രാഹുലിനെ ബംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ പിടിയില്‍; രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍; തിരച്ചില്‍ ഊര്‍ജിതം

SCROLL FOR NEXT