DRDO GTRE 150 Apprentice Vacancies Walk in Interview Recruitment DRDO/x
Career

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റീസാകാം; ടെക്നിക്കൽ,നോൺ ടെക്നിക്കൽ വിഭാഗത്തിൽ അവസരം, ബംഗളുരുവിൽ നിയമനം

ടെക്നിക്കൽ,നോൺ ടെക്നിക്കൽ അപ്രന്റീസ് ട്രെയിനീ വിഭാഗത്തിൽ 150 ഒഴിവുകളാണ് ഉള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് (GTRE) ബംഗളുരു, അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. ടെക്നിക്കൽ,നോൺ ടെക്നിക്കൽ അപ്രന്റീസ് ട്രെയിനീ വിഭാഗത്തിൽ 150 ഒഴിവുകളാണ് ഉള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം.

വിദ്യാഭ്യാസ യോഗ്യതയും ഒഴിവുകളും

ഗ്രാജുവേറ്റ് എൻജിനീയറിങ് (BE / B.Tech) – ആകെ 75 ഒഴിവുകൾ

  • മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ എൻജിനീയറിങ്: 30 ഒഴിവുകൾ

  • ഏറോനോട്ടിക്കൽ / ഏറോസ്‌പേസ് എൻജിനീയറിങ്: 15 ഒഴിവുകൾ

  • ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ / ടെലികോം എൻജിനീയറിങ്: 10 ഒഴിവുകൾ

  • കംപ്യൂട്ടർ സയൻസ് /കംപ്യൂട്ടർ എൻജിനീയറിങ് / ഇൻഫർമേഷൻ സയൻസ് & ടെക്നോളജി: 15 ഒഴിവുകൾ

  • മെറ്റലർജി / മെറ്റീരിയൽ സയൻസ്: 04 ഒഴിവുകൾ

  • സിവിൽ എൻജിനീയറിങ് അല്ലെങ്കിൽ സമാന വിഭാഗങ്ങൾ: 01 ഒഴിവ്

ഡിപ്ലോമ എൻജിനീയറിങ് – ആകെ 20 ഒഴിവുകൾ

  • മെക്കാനിക്കൽ / പ്രൊഡക്ഷൻ / ടൂൾ & ഡൈ ഡിസൈൻ: 10 ഒഴിവുകൾ

  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ: 07 ഒഴിവുകൾ

  • കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് / കംപ്യൂട്ടർ നെറ്റ്‌വർക്കിങ് / ഇൻഫർമേഷൻ ടെക്നോളജി: 03 ഒഴിവുകൾ

ഐ.ടി.ഐ ട്രേഡുകൾ – ആകെ 25 ഒഴിവുകൾ

  • മെഷിനിസ്റ്റ് / സി.എൻ.സി മെഷിനിങ് ടെക്നീഷ്യൻ: 03 ഒഴിവുകൾ

  • ഫിറ്റർ: 04 ഒഴിവുകൾ

  • ടർണർ: 03 ഒഴിവുകൾ

  • ഇലക്ട്രീഷ്യൻ: 03 ഒഴിവുകൾ

  • വെൽഡർ: 02 ഒഴിവുകൾ

  • ഷീറ്റ് മെറ്റൽ വർക്കർ: 02 ഒഴിവുകൾ

  • കോപ്പ (COPA) / കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് / ഡാറ്റ എൻട്രി ഓപ്പറേറ്റർ: 08 ഒഴിവുകൾ

നോൺ ടെക്നിക്കൽ ഗ്രാജുവേറ്റ് ജനറൽ – ആകെ 30 ഒഴിവുകൾ

  • ബി.കോം (B.Com): 10 ഒഴിവുകൾ

  • ബി.എസ് സി (B.Sc) - കെമിസ്ട്രി / ഫിസിക്സ് / മാത്‌സ് / ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ തുടങ്ങിയവ: 05 ഒഴിവുകൾ

  • ബി.എ (B.A) - ഫിനാൻസ് / ബാങ്കിങ് തുടങ്ങിയവ: 05 ഒഴിവുകൾ

  • ബി.സി.എ (B.C.A): 05 ഒഴിവുകൾ

  • ബി.ബി.എ (B.B.A): 05 ഒഴിവുകൾ

പ്രായപരിധി

  • എല്ലാ ഉദ്യോഗാർത്ഥികൾക്കും: 2026 ജൂൺ 6-ന് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം. പരമാവധി പ്രായപരിധി സർക്കാർ നിബന്ധനകൾക്ക് വിധേയമായിരിക്കും.

അപേക്ഷിക്കാൻ കഴിയാത്തവർ

  • 2022-ന് മുൻപ് യോഗ്യതാ പരീക്ഷ പാസ്സായവർ.

  • നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയേക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ.

  • യോഗ്യത നേടിയ ശേഷം ഒരു വർഷമോ അതിലധികമോ പ്രവൃത്തിപരിചയമോ പരിശീലനമോ ഉള്ളവർ.

  • നിലവിൽ ഏതെങ്കിലും സ്ഥാപനത്തിൽ അപ്രന്റിസ്ഷിപ്പ് പരിശീലനം നേടുന്നവരോ അല്ലെങ്കിൽ മുൻപ് പൂർത്തിയാക്കിയവരോ.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.drdo.gov.in/drdo/sites/default/files/vacancy/advtGTRE12052026.pdf

DRDO GTRE 150 Apprentice Vacancies Walk in Interview Recruitment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പര്‍ ചോര്‍ച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്

Kerala CM Selection Live: 'വെളുത്ത പുക ഉടനെ', വിജയത്തിനു മങ്ങലേറ്റെന്ന് സണ്ണി ജോസഫ്

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് പഠന കിറ്റ്; അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15

തടി കുറയ്ക്കാൻ ഉപവാസം, ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോ​ഗ്യകരമോ?

'പള്ളീലച്ചന്റെ മോൻ സിനിമയിലോ ? അതെങ്ങനെ ശരിയാകും'; സിനിമയിൽ വന്ന സമയത്ത് ആളുകൾ ചോദിച്ചത് ഇങ്ങനെ

SCROLL FOR NEXT