ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) റിക്രൂട്ട്‌മെന്റ് ആൻഡ് അസസ്‌മെന്റ് സെന്റർ (RAC) സയന്റിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 33 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 19.
ആകെ ഒഴിവുകൾ: 33 തസ്തികകൾ
തസ്തികകൾ: സയന്റിസ്റ്റ് സി (Scientist C), സയന്റിസ്റ്റ് ഡി (Scientist D), സയന്റിസ്റ്റ് ഇ (Scientist E)
ഉദ്യോഗ വിഭാഗം: ഗ്രൂപ്പ് 'എ' ഗസറ്റഡ് (Group A Gazetted - DRDS)
സയന്റിസ്റ്റ് സി: പരമാവധി 35 വയസ്സ്
സയന്റിസ്റ്റ് ഡി: പരമാവധി 45 വയസ്സ്
SC/ST/OBC/ഭിന്നശേഷിക്കാർ/മുൻ സൈനികർ എന്നിവർക്ക് സർക്കാർ നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
അടിസ്ഥാന യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദം/ബിരുദാനന്തര ബിരുദം.
എഞ്ചിനീയറിംഗ് ശാഖകൾ: ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, കംപ്യുട്ടർ സയൻസ്, മെക്കാനിക്കൽ, പ്രൊഡക്ഷൻ, എയറോനോട്ടിക്കൽ, എയറോസ്‌പേസ്, ഇലക്ട്രിക്കൽ, കെമിക്കൽ.
സയൻസ് ശാഖകൾ: ഫിസിക്സ്, മാത്തമാറ്റിക്സ്, ഓഷ്യാനോഗ്രഫി, ഫാർമക്കോളജി, ഫിസിയോളജി തുടങ്ങിയവ.
പരിചയം: തസ്തികയുടെ ലെവൽ അനുസരിച്ച് 3 മുതൽ 11 വർഷം വരെയുള്ള റിസർച്ച്/ഡിസൈൻ/ഡെവലപ്‌മെന്റ് പ്രവൃത്തിപരിചയം നിർബന്ധമാണ്.
കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരമുള്ള മികച്ച ശമ്പളമാണ് ഈ തസ്തികകൾക്ക് ലഭിക്കുക:
സയന്റിസ്റ്റ് സി: 67,700 രൂപ
സയന്റിസ്റ്റ് ഡി: 78,800 രൂപ
സയന്റിസ്റ്റ് ഇ: 1,23,100 രൂപ
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates