സംസ്ഥാന സാക്ഷരതാ മിഷന്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നു. ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കളുടെ തുടര്‍പഠനം എന്ന നിലയിലാണ് ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നത്.
ഹയർ സെക്കൻഡറി തുല്യത പരീക്ഷയിൽ വിജയിച്ചവരിൽ നിരവധി പേർ ഡിഗ്രി പഠനത്തിന് താല്‍പര്യമുള്ളവരാണ്. സാക്ഷരത മിഷനിലൂടെ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇതുവഴിതന്നെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കുന്നതിനാണ് ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നത്.
ബിരുദ പഠനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മുഖേന സാമ്പത്തിക സഹായവും ലഭ്യമാക്കും. തുല്യതാ പഠനത്തിനുശേഷം ബിരുദത്തിന് ചേരുന്നവര്‍ക്ക് പ്രത്യേക പഠന ക്ലാസുകളും അക്കാദമിക സഹായവും സാക്ഷരതാ മിഷന്‍ ലഭ്യമാക്കും.
ഇതിന്റെ ഭാഗമായി ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് സെപ്റ്റംബര്‍ 23 ന് രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളില്‍ ബിരുദ പഠന സെമിനാര്‍ സംഘടിപ്പിക്കും. ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി ജഗതിരാജ് സെമിനാറിന് നേതൃത്വം നല്‍കും.
കണ്ണൂര്‍ ജില്ലയില്‍ സാക്ഷരതാ മിഷന്‍ വഴി ഈ വര്‍ഷം 770 പേര്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ പാസായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലായി ഏതാണ്ട് ആറായിരത്തിലധികം പേര്‍ ജില്ലയിൽ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ വിജയിച്ചിട്ടുണ്ട്.
സെമിനാറിനൊപ്പം നടക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ.ജി ഒലീന മുഖ്യാതിഥിയാകും.
ഫുള്‍ എ പ്ലസ് നേടിയ പഠിതാവ്, പ്രായം കൂടിയ പഠിതാവ്, 100 ശതമാനം വിജയം നേടിയ പഠനകേന്ദ്രം, ജനപ്രതിനിധികള്‍, ഓരോ പഠന കേന്ദ്രത്തില്‍ നിന്നും മികച്ച സ്‌കോര്‍ നേടിയ പഠിതാവ് എന്നിവരെ പരിപാടിയില്‍ അനുമോദിക്കും.
കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി കോഴ്‌സിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 18ന് അഞ്ച് മണി വരെയാണ്. പുതിയ ക്ലെയിമുകൾ നൽകാൻ സാധിക്കുകയില്ല.
വിവരങ്ങൾ പരിശോധിച്ച് വരൂത്തേണ്ടുന്ന മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാത്തതും കാരണമുള്ള അനന്തരഫലങ്ങൾക്കു അപേക്ഷാർത്ഥികളാകും ഉത്തരവാദി. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/ അപേക്ഷ നിരസിക്കപ്പെടും. കൂടുതൽവിവരങ്ങൾക്ക്: 04712560361, 362, 363, 364.
2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകളുടെയും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് സെപ്റ്റംബർ 20ന് നടക്കും.
www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ സെപ്റ്റംബർ 19 വൈകിട്ട് 4 മണിക്കകം ഓൺലൈനായി പുതിയ കോഴ്‌സ്/ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല.
അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ സെപ്റ്റംബർ 23 നകം പ്രവേശനം നേടണം. മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും കോളേജുകളിൽ പ്രവേശനം നേടിയവർ ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് എൻ ഒ സി ഓപ്ഷൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in ഫോൺ: 0471-2560361, 362, 363, 364, .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates