The Ex-Servicemen Contributory Health Scheme (ECHS) has announced 172 vacancies across various posts Gemini ai
Career

ECHS: 172 ഒഴിവുകൾ, എട്ടാം ക്ലാസ് മുതൽ എം എസ് വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം സ്റ്റേഷൻ ആസ്ഥാനമായ എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീ (ഇസിഎച്ച്എസ്) മിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ.

കേരളത്തിലും തമിഴ് നാട്ടിലുമായി പത്ത് തസ്തികകളിലായി 172 ഒഴിവുകളാണ് ഉള്ളത്.

ഓഫീസർ ഇൻ പോളി ക്ലിനിക്ക്, ഗൈനക്കോളജിസ്റ്റ്,മെഡിക്കൽ സ്പെഷ്യലിസ്റ്റ്,മെഡിക്കൽ ഓഫീസർ, ദന്തൽ ഓഫീസർ,ദന്തൽഹൈജീനിസ്റ്റ്,റേഡിയോഗ്രാഫർ,ഫിസിയോതെറാപ്പിസ്റ്റ്,നഴ്സിങ് അസിസ്റ്റന്റ്,ഫാർമസിസ്റ്റ്,ലബോറട്ടറി അസിസ്റ്റന്റ്,ലബോറട്ടറി ടെക്നീഷ്യൻ, ലബോറട്ടറി ടെക്നീഷ്യൻ,ഡ്രൈവർ,സഫായിവാല,വനിതാ അറ്റൻഡന്റ്, ചൗക്കിദാർ,പ്യൂൺ,ക്ലാർക്ക്/ഡേറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

തിരുവനന്തപുരം, കിളിമാനൂർ,കൊല്ലം, കൊട്ടാരക്കര,റാന്നി, പത്തനംതിട്ട,ചങ്ങനാശ്ശേരി, മാവേലിക്കര, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ നാഗർകോവിൽ, തൂത്തുക്കിടി എന്നിവിടങ്ങളിലുമുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

പ്രായപരിധി, യോഗ്യത, ശമ്പളം, ജോലി സമയം എന്നിവ തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും. പാർട്ട് ടൈം ജോലിയും ഫുൾ ടൈം ജോലിയും ഇതിൽ ഉൾപ്പെടുന്നു. മണിക്കൂർ വേതനം മുതൽ മാസ ശമ്പളം വരെയുള്ള നിയമനമാണ് ഉൾപ്പെടുന്നത്.

വിജ്ഞാപനത്തിനൊപ്പമുള്ള എഡിറ്റ് ചെയ്യാവുന്ന പി ഡി എഫ് ഫോർമാറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് ടൈപ്പ് ചെയ്ത് പൂരിപ്പിക്കണം. അതിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ പതിപ്പിച്ച ഒരു പ്രിന്റ് കോപ്പി ഫെബ്രുവരി 10 നകം (10-02-2926) ഇസിഎച്ച് എസ് ആസ്ഥാനത്ത് ലഭിക്കണം.

വിജ്ഞാപനം വായിക്കാനും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ അയ്ക്കേണ്ട വിലാസം Headquarters (ECHS), Pangode, Thirumala - PO, Thiruvananthapuram-695 006.

ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

2026 - 27 കാലയളവിൽ ECHS പോളിക്ലിനിക്കുകളിൽ ഉണ്ടാകുന്ന ഒഴിവുകൾക്ക് ആവശ്യമായ അടിസ്ഥാനത്തിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി 11 മുതൽ 12 മാസം വരെയാകാം.

Job Alert: The Ex-Servicemen Contributory Health Scheme (ECHS) has announced 172 vacancies for appointments at centres in Kerala and Tamil Nadu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒന്നും നടക്കാത്ത നാട്' എന്ന പരിഹാസത്തിനുള്ള മറുപടി; ആഗോള കപ്പല്‍ ചാലില്‍ വിഴിഞ്ഞം കേരളത്തിന്റെ പേര് സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തി

'ഡോക്ടര്‍ വിശേഷണം മെഡിക്കല്‍ ബിരുദമുള്ളവര്‍ക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം'

ദീപകിന്റെ മരണം: റിമാന്‍ഡിലുള്ള ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

തിരുനാവായ മഹാമാഘ മഹോത്സവം: യക്ഷിപൂജ നടന്നു- വിഡിയോ

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടത്തിന് തുടക്കം, അതിവേഗ റെയില്‍ പ്രഖ്യാപനം 15 ദിവസത്തിനകം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT