Education Assistance for Children of Unorganised Workers; Apply by September 30 
Career

വിദ്യാഭ്യാസ സഹായം നേടാം; അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് അവസരം

കോഴ്സിൽ പ്രവേശനം ലഭിച്ച് 60 ദിവസത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കായി 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. കോഴ്സിൽ പ്രവേശനം ലഭിച്ച് 60 ദിവസത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

ഇവിടെ ക്ലിക്ക്  ചെയ്യുക

അപേക്ഷയോടൊപ്പം നിലവിൽ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം, തൊഴിലാളിയുടെ അംഗത്വ കാർഡിന്റെ പകർപ്പ്, IFSC കോഡോടുകൂടിയ ബാങ്ക് പാസ്‌ബുക്കിന്റെ പകർപ്പ് എന്നിവ നിർബന്ധമായും സമർപ്പിക്കണം.

അപേക്ഷകൾ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 ആണ്.

Education Assistance for Children of Unorganised Workers; Apply by September 30

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധക്കളമായി ജന്തര്‍മന്തര്‍, പാര്‍ലമെന്റിലേക്ക് സിജെപി മാര്‍ച്ച്; ഏറ്റുമുട്ടി പൊലീസും പ്രവര്‍ത്തകരും ( വീഡിയോ )

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളി വിസ നിയമങ്ങളില്‍ വന്‍മാറ്റം; ഫീസ് ഗഡുക്കളായി അടയ്ക്കാം

ആരോഗ്യകേരളത്തിൽ വൻ അവസരം! ഡോക്ടർ, നഴ്സ്, ഓഡിയോളജിസ്റ്റ് ഉൾപ്പെടെ നിരവധി ഒഴിവുകൾ

ത്രിപുര ഡിജിപി അനുരാഗ് ധങ്കര്‍ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയില്‍

കണ്ണൂരിൽ ഫ്ളാറ്റിൽ നിന്ന് വീണ് പ്ളസ് വൺ വിദ്യാർഥി മരിച്ചു