Education ministry mandates Zoho office to promote home-grown digital tools special arrangement
Career

വിദ്യാഭ്യാസത്തിൽ ഇനി സോഹോ; ഔദ്യോഗിക ആവശ്യങ്ങൾക്ക് തദ്ദേശീയമായി വികസിപ്പിച്ച ഡിജിറ്റൽ ടൂൾ ഉപയോഗിക്കണമെന്ന് കേന്ദ്രം

സോഹോയുടെ പ്രൊഡക്ടിവിറ്റി ടൂൾ സ്യൂട്ട് ഉപയോഗിക്കുന്നതിലൂടെ വിദേശ സോഫ്റ്റ്‌വെയറിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള ചുവടുവയ്പ്പാണ് എന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സർക്കുലർ വിശദീകരിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

തദ്ദേശീയ ഡിജിറ്റൽ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, എല്ലാ ഉദ്യോഗസ്ഥരോടും ഔദ്യോഗിക രേഖകളുമായി ബന്ധപ്പെട്ട ജോലികൾക്കായി സോഹോ ഓഫീസ് സ്യൂട്ട് ഉപയോഗിക്കണം എന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. ആത്മനിർഭർ ഭാരത് സംരംഭവുമായും ഡിജിറ്റൽ സ്വാശ്രയത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിശാലമായ സ്വദേശി എന്ന കാഴ്ചപ്പാടുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം.

സോഹോയുടെ പ്രൊഡക്ടിവിറ്റി ടൂൾ സ്യൂട്ട് ഉപയോഗിക്കുന്നതിലൂടെ വിദേശ സോഫ്റ്റ്‌വെയറിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള ചുവടുവയ്പ്പാണ് എന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സർക്കുലർ വിശദീകരിക്കുന്നു.

"സോഹോയുടെ ഓഫീസ് ടൂൾസ് ഉപയോഗിക്കുന്നതിലൂടെ , ഇന്ത്യയെ തദ്ദേശീയമായ ഇന്നൊവേഷനിലൂടെ മുന്നോട്ട് പോകാനും, ഡിജിറ്റൽ പരമാധികാരം ശക്തിപ്പെടുത്താനും, സ്വാശ്രയ ഭാവിക്കായി നമ്മുടെ ഡാറ്റ സുരക്ഷിതമാക്കാനും ശാക്തീകരിക്കുന്നു," എന്ന് വിദ്യാഭ്യാസ മന്ത്രാലയം നൽകിയ സർക്കുലറിൽ പറയുന്നു.

ഈ മാറ്റം ഇന്ത്യയുടെ ആഗോള ഡിജിറ്റൽ പദവി ഉയർത്തുമെന്നും, "സേവന സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഉൽപ്പാദക രാഷ്ട്രത്തിലേക്കുള്ള" രാജ്യത്തിന്റെ പരിവർത്തനത്തെ പിന്തുണയ്ക്കുമെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു.

വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ജീവനക്കാരും ഔദ്യോഗിക രേഖകൾ, സ്പ്രെഡ്ഷീറ്റുകൾ, പ്രസ​ന്റേഷൻ എന്നിവ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും പങ്കിടാനും സോഹോ ഓഫീസ് സ്യൂട്ട് ഉപയോഗിക്കണം. ഇതിനായി എൻ ഐ സി മെയിലുമായി ഇത് സംയോജിപ്പിച്ചിട്ടുണ്ട്. സോഹോയുടെ ടൂളുകൾ ഉദ്യോഗസ്ഥർ പരിശീലിക്കണം. ആവശ്യമെങ്കിൽ CMIS/NIC ഡിവിഷനിൽ നിന്ന് സഹായം തേടാമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

ശ്രീധർ വെമ്പുവിന്റെ നേതൃത്വത്തിലുള്ള സോഹോ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത സോഹോ ഓഫീസ് സ്യൂട്ട്, ഡോക്യുമെന്റുകൾ, സ്പ്രെഡ്ഷീറ്റുകൾ, പ്രസ​ന്റേഷൻ എന്നിവ ചെയ്യാൻ സാധിക്കും. ഇതിന് പുറമെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധ്യതയുള്ള സമഗ്രമായ പ്ലാറ്റ്‌ഫോം ആണ് ഇതെന്നും വിശദീകരിക്കുന്നു.

പ്രധാന ടൂളുകളിൽ ഡോക്യുമെന്റുകൾക്കായുള്ള സോഹോ റൈറ്റർ, സ്പ്രെഡ്ഷീറ്റുകൾക്കായുള്ള സോഹോ ഷീറ്റ്, പ്രസ​ന്റേഷനുകൾക്കായുള്ള സോഹോ ഷോ എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം സോഹോ വർക്ക് ഡ്രൈവിൽ സുരക്ഷിതമായി ഉൾപ്പെടുത്തിയിരിക്കുന്നു.

ക്ലൗഡ് അധിഷ്ഠിത ആക്‌സസ് ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും ഇത് ഉപയോഗിക്കാൻ സാധിക്കും.

എൻഐസി മെയിലുമായുള്ള സംയോജനം സർക്കാർ ജീവനക്കാർക്ക് അധിക ലോഗിനുകളോ ഇൻസ്റ്റാളേഷനുകളോ ഇല്ലാതെ സോഹോ ടൂളുകൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു,

ഇത് സുരക്ഷിതമായ ഡോക്യുമെന്റ് കൈകാര്യം ചെയ്യൽ, സുഗമമായ സഹകരണം, വകുപ്പുകളിലുടനീളം കൂടുതൽ കാര്യക്ഷമമായ വർക്ക്ഫ്ലോകൾ എന്നിവ സാധ്യമാക്കുന്നു.

Education ministry mandates Zoho office to promote home-grown digital tools

ഇന്ത്യാ ഗവൺമെന്റിന്റെ അണ്ടർ സെക്രട്ടറി നിഷാന്ത് ഉപാധ്യായ ഒപ്പിട്ട ഈ നിർദ്ദേശം, വിദ്യാഭ്യാസ മന്ത്രിയുടെയും സഹമന്ത്രിമാരുടെയും പേഴ്‌സണൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

Career News: Zoho Office Suite, developed by Sridhar Vembu-led Zoho Corporation, offers a comprehensive platform for documents, spreadsheets, presentations, and more. Key tools include Zoho Writer for documents, Zoho Sheet for spreadsheets, and Zoho Show for presentations, all stored securely on Zoho WorkDrive. With cloud-based access, users can work anytime, anywhere.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ഒപ്പമുണ്ട്'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കും

'പാട്ടില്‍ നിന്ന് അയ്യപ്പന്റെ പേര് നീക്കണം, പിന്നില്‍ ആരാണെന്ന് കണ്ടെത്തണം'; പരാതിക്കാരന്‍ പറയുന്നു

'മനസിലാക്കേണ്ടത് ലീഗുകാര്‍ തന്നെയാണ്; ആണ്‍ - പെണ്‍കൊടിമാര്‍ ഇടകലര്‍ന്ന് നൃത്തം ചവിട്ടിയാലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല'

ബംഗാളില്‍ 58ലക്ഷം പേരെ ഒഴിവാക്കി; അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

14.2 കോടിക്ക് 19കാരനെ സ്വന്തമാക്കി ചെന്നൈ; ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്‍ത്തിക് ശര്‍മ ആര്?

SCROLL FOR NEXT