ESIC Recruitment 2026 Walk In Interview for 42 Doctor Posts Salary Up to Rs 2.4 Lakh 
Career

ESIC: ആശുപത്രിയിൽ 42 ഒഴിവുകൾ; 2.40 ലക്ഷം വരെ ശമ്പളം,ജൂലൈ 7-ന് അഭിമുഖം

ബന്ധപ്പെട്ട തസ്തികയ്ക്ക് അനുസരിച്ച് എംബിബിഎസ്, പി.ജി. ഡിഗ്രി/ഡിപ്ലോമ, ഡി.എം, ഡി.എൻ.ബി അല്ലെങ്കിൽ എം.സി.എച്ച് യോഗ്യത ഉണ്ടായിരിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ESIC) ആശുപത്രി, ഉദ്യോഗമണ്ഡൽ, എറണാകുളത്ത് കരാർ അടിസ്ഥാനത്തിൽ വിവിധ ഡോക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. സൂപ്പർ സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ റെസിഡന്റ് തസ്തികകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ഫുൾ ടൈം/പാർട്ട് ടൈം രീതിയിൽ ഒഴിവുകൾ ഉണ്ട്. ആകെ 42 ഒഴിവുകളാണുള്ളത്. യോഗ്യതയുള്ളവർക്ക് ജൂലൈ 7-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

സൂപ്പർ സ്പെഷ്യലിസ്റ്റ് ഒഴിവുകൾ (ആകെ: 2)

  • കാർഡിയോളജി – 1

  • ഓങ്കോളജി – 1

സ്പെഷ്യലിസ്റ്റ് ഒഴിവുകൾ (ആകെ: 9)

  • ജനറൽ മെഡിസിൻ – 1

  • റേഡിയോളജി – 1

  • ജനറൽ സർജറി – 2

  • പൾമണോളജി – 1

  • നേത്രരോഗ വിഭാഗം (ഒഫ്താൽമോളജി) – 1

  • കാഷ്വാലിറ്റി – 2

  • അനസ്തീഷ്യ – 1

സീനിയർ റെസിഡന്റ് ഒഴിവുകൾ (ആകെ: 31)

  • ജനറൽ മെഡിസിൻ – 6

  • ജനറൽ സർജറി – 4

  • കാഷ്വാലിറ്റി – 1

  • അനസ്തീഷ്യ – 3

  • ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (OBG) – 3

  • ഐ.സി.യു – 3

  • ഓർത്തോപീഡിക്സ് – 2

  • പീഡിയാട്രിക്സ് – 3

  • റേഡിയോളജി – 1

  • പൾമണോളജി – 1

  • പാത്തോളജി – 1

  • ഇ.എൻ.ടി – 1

  • ഒഫ്താൽമോളജി – 1

  • കാർഡിയോളജി – 1

യോഗ്യത

ബന്ധപ്പെട്ട തസ്തികയ്ക്ക് അനുസരിച്ച് എംബിബിഎസ്, പി.ജി. ഡിഗ്രി/ഡിപ്ലോമ, ഡി.എം, ഡി.എൻ.ബി അല്ലെങ്കിൽ എം.സി.എച്ച് യോഗ്യത ഉണ്ടായിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ അറിയാൻ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കാം.

പ്രായപരിധി

  • സൂപ്പർ സ്പെഷ്യലിസ്റ്റ്/സ്പെഷ്യലിസ്റ്റ്: പരമാവധി 69 വയസ്.

  • സീനിയർ റെസിഡന്റ്: പരമാവധി 45 വയസ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്

ശമ്പളം

  • പ്രതിമാസം 1,51,025 മുതൽ 2,40,000 രൂപ വരെ.

അപേക്ഷാ ഫീസ്

  • ജനറൽ/ഒബിസി – 250 രൂപ

  • എസ്.സി./എസ്.ടി. – 50 രൂപ

  • വനിതകൾ, ഭിന്നശേഷിക്കാർ – ഫീസ് ഇല്ല

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://esic.gov.in/attachments/recruitmentfile/WALK_IN_INTERVIEW.pdf

ESIC Recruitment 2026 Walk In Interview for 42 Doctor Posts Salary Up to Rs 2.4 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേതാക്കളുടെ 'പാർലമെന്ററി വ്യാമോഹം' തിരുത്താൻ സിപിഎം; തിരുത്തൽ രേഖ കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ വലിയ അഴിച്ചുപണിക്ക് വഴിവെച്ചേക്കും

ആറ് എയര്‍ബാഗുകള്‍, വില 4.53 ലക്ഷം രൂപ മുതല്‍; പുതിയ റെനോ ക്വിഡ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

'ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി'

സംഭാവനക്കൊള്ള: അയോധ്യക്ക് പിന്നാലെ ബദരിനാഥ് ക്ഷേത്രത്തിനെതിരെയും ആരോപണം, അന്വേഷണം പ്രഖ്യാപിച്ച് ക്ഷേത്ര സമിതി

പാലക്കാട് ഡിവിഷനിൽ പാത നവീകരണം: കണ്ണൂരിലേക്കുള്ള ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി; സമയക്രമത്തിൽ മാറ്റം