Are you intrested in work from home jobs? Then these five courses are for you! file
Career

വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ അഞ്ച് കോഴ്‌സുകൾ അറിഞ്ഞിരിക്കണം (വിഡിയോ)

നിലവിൽ ജോലി ചെയ്യുന്നവർ വർക്ക് ഫ്രം ഹോം എന്ന അവസരത്തിനായി ശ്രമിക്കുമ്പോൾ അവരുടെ തൊഴിൽ വീട്ടിലിരുന്നു ചെയ്യാൻ കഴിയുന്നത് ആണോ എന്ന് പരിശോധിക്കുക. അല്ല എന്നാണ് ഉത്തരമെങ്കിൽ വീണ്ടും അതിനെ ഓർത്ത് സമയം നഷ്ടപെടുത്തരുത് എന്നാണ് പ്രവീൺ പരമേശ്വർ പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

നമ്മളിൽ പലരുടെയും വലിയ ആഗ്രഹമാണ് വീട്ടിലിരുന്ന് ജോലി ചെയ്യുക എന്നുള്ളത്. ഓഫീസിലെ തിരക്കുകളോ ഡെഡ് ലൈനുകളോ ഒന്നുമില്ലാതെ സ്വന്തം വീട്ടിലിരുന്ന് ആസ്വദിച്ചു ജോലി ചെയ്യാൻ കഴിയുക എന്നത് വളരെ നല്ല ഒരു കാര്യമാണ്. നിങ്ങൾക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഈ അഞ്ച് കോഴ്സുകൾ തെരഞ്ഞെടുക്കാമെന്നാണ് കരിയർ വിദഗ്ധനായ പ്രവീൺ പരമേശ്വർ പറയുന്നത്.

Are you intrested in work from home jobs? Then these five courses are for you!

നിലവിൽ ജോലി ചെയ്യുന്നവർ വർക്ക് ഫ്രം ഹോം എന്ന അവസരത്തിനായി ശ്രമിക്കുമ്പോൾ അവരുടെ തൊഴിൽ വീട്ടിലിരുന്നു ചെയ്യാൻ കഴിയുന്നത് ആണോ എന്ന് പരിശോധിക്കുക. അല്ല എന്നാണ് ഉത്തരമെങ്കിൽ വീണ്ടും അതിനെ ഓർത്ത് സമയം നഷ്ടപെടുത്തരുത് എന്നാണ് പ്രവീൺ പരമേശ്വർ പറയുന്നത്. ഇനി വർക്ക് ഫ്രം ഹോം എന്ന രീതിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ പഠിച്ചിരിക്കേണ്ട കോഴ്സുകൾ ഏതാണെന്ന് നോക്കാം. അല്ലെങ്കിൽ ഏതൊക്കെ മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ അവസരത്തിനായി ശ്രമിക്കേണ്ടത് എന്ന് പരിശോധിക്കാം.

ഗ്രാഫിക് ഡിസൈനിങ്ങ്

ഫോട്ടോ ഷോപ്പ് പോലെയുള്ള വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് കൊണ്ട് വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുന്ന ഒരു മേഖലയാണ് ഗ്രാഫിക് ഡിസൈനിങ്ങ്. വിവിധ കമ്പനികളുമായി ബന്ധപ്പെട്ടുള്ള വർക്കുകൾ സമയബന്ധിതമായി വീട്ടിലിരുന്നു ചെയ്തു കൊടുക്കാൻ ഈ കോഴ്സ് അറിഞ്ഞിരുന്നാൽ മതിയാകും.

വിഡിയോ മേക്കിങ്

ഈ ജോലിക്കായി നമ്മൾ വിഡിയോ എഡിറ്റിംഗ് പഠിക്കുകയോ മോഷൻ ഗ്രാഫിക്സുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറുകളും അറിഞ്ഞിരുന്നാൽ വീഡിയോ മേക്കിങ് എന്ന ജോലി വിട്ടിരുന്നു ചെയ്യാം.

അക്കൗണ്ടിങ്

അക്കൗണ്ടിങ് കോഴ്സുകൾ പഠിച്ചാൽ നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയും. ഈ മേഖലയിലെ ബാക് ഓഫീസ് പ്രവർത്തനങ്ങൾ അല്ലെങ്കിൽ ചെറുകിട സ്ഥാപനങ്ങളുടെ അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട ജോലികൾ വീട്ടിലിരുന്നു ചെയ്യാൻ കഴിയും.

കോൺടെന്റ് ക്രീയേഷൻ

ടെക്സ്റ്റ്, വിഡിയോ, സൗണ്ട് എന്നിവ ഉപയോഗിച്ചു കോൺടെന്റ് ക്രീയേഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട ജോലികളും നിങ്ങൾക്ക് വീട്ടിലിരുന്നു ചെയ്യാം. ഇപ്പോൾ എ ഐ ടൂൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള വിവിധ തരത്തിലുള്ള കോൺടെന്റുകൾ വളരെ വേഗം ഉണ്ടാക്കാൻ സാധിക്കും.

ഐ ടി പ്രോഗ്രാമിങ്ങുകൾ

ഐ ടി പ്രോഗ്രാമിങ്ങുകളുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിക്കുകയോ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കോ വർക്ക് ഫ്രം ഹോം എന്ന സാധ്യത പ്രയോജനപ്പെടുത്താൻ കഴിയും.

Career news: Graphic designing, Video editing, Accounting, content creation & IT Programming are the 5 courses, If you are interested in Work from Home jobs (remote job).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതി, വരുമാന വര്‍ധന; കുടുംബത്തില്‍ അഭിപ്രായവ്യത്യാസത്തിന് സാധ്യത

വയനാട്ടിലെ കടുവയെ തുരത്താൻ ശ്രമം, ഡെംബലെ 'ദ ബെസ്റ്റ്'; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി രണ്ടുമുതല്‍; വിര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു, വിശദാംശങ്ങള്‍

ലൈംഗിക അതിക്രമ കേസ്: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

SCROLL FOR NEXT