Applications for the German FRIAS Fellowships are open until September 12 @UniFreiburg
Career

ജർമ്മനിയിലെ ഫ്രിയാസ് ഫെല്ലോഷിപ്പിന് സെപ്തംബ‍ർ 12 വരെ അപേക്ഷിക്കാം

സീനിയർ ഫെല്ലോഷിപ്പും ഏർലി കരിയർ ഫെല്ലോഷിപ്പും. അടുത്ത വ‍ർഷത്തേക്കുള്ള ഫെല്ലോഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ച് അവർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ജർമ്മനിയിലെ പ്രശസ്തമായ ആദ്യകാല സർവകലാശാലകളിൽ ഒന്നാണ് 1457-ൽ സ്ഥാപിതമായ ഫ്രീബർഗ്. ഫ്രീബർഗ് യൂണിവേഴ്സിറ്റിയിലെ അന്താരാഷ്ട്ര ഗവേഷണ കോളജാണ് ഫ്രീബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (FRIAS). വൈവിധ്യമാർന്ന സാംസ്കാരിക, അക്കാദമിക് പശ്ചാത്തലങ്ങളുള്ള ഗവേഷകർക്ക് നൽകുന്നതാണ് ഫ്രിയാസ് (FRIAS) ഫെലോഷിപ്പ്. ലോകത്തെ എവിടെ നിന്നുള്ളവർക്കും ഈ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം. രണ്ട് തരം ഫെല്ലോഷിപ്പുകളാണ് ഇങ്ങനെ നൽകുന്നത്. സീനിയർ ഫെല്ലോഷിപ്പും ഏർലി കരിയർ ഫെല്ലോഷിപ്പും. അടുത്ത വ‍ർഷത്തേക്കുള്ള ഫെല്ലോഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ച് അവർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

ഫ്രീബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ഫെലോഷിപ്പ് പ്രോഗ്രാമുകളിൽ ഏത് വിഷയത്തിലുള്ള ഗവേഷകർക്കും അപേക്ഷിക്കാം. ഗവേഷണ ബിരുദം ലഭിച്ചിട്ടുള്ളവ‍ർക്കും സീനിയർ ഗവേഷകർക്കും ഫ്രിയാസ് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം.

ഫെലോകൾക്ക് പ്രതിമാസ ചെലവിനുള്ള തുക, താമസത്തിനുള്ള അധിക ഫണ്ട്, യാത്രാ ചെലവുകൾ വഹിക്കുന്നതിനായി മൊബിലിറ്റി അലവൻസും ലഭിക്കും

ഫ്രിയാസ് ഏർലി കരിയർ ഫെല്ലോഷിപ്പ് പ്രോഗ്രാം

അപേക്ഷിക്കുന്ന സമയത്ത്, കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ പിഎച്ച്ഡി പൂർത്തിയാക്കിയവരാകണം.

വിഷയങ്ങൾ: ഫ്രീബർഗ് സർവകലാശാലയിൽ ഗവേഷണ സഹായം ലഭ്യമാകുന്ന ഏത് വിഷയത്തിലും അപേക്ഷിക്കാം.

ധനസഹായ കാലാവധി: നാല് മുതൽ പത്ത് മാസം വരെ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2025 സെപ്തംബർ 12

ഫെല്ലോഷിപ്പ് കാലയളവ് : 2026 സെപ്തബർ ഒന്ന് മുതൽ 2027 ഓഗസ്റ്റ് 31 വരെ

മൂവായിരം വാക്കിൽ കവിയാത്ത പ്രോജക്ട് പ്രൊപ്പോസൽ, സിവി, പ്രസദ്ധീകരിച്ച എട്ട് ലേഖനങ്ങൾ. അഥിൽ നാലെണ്ണം 2021 ജനുവരിക്ക് ശേഷമുള്ളതും പിയർ -റിവ്യൂ ചെയ്തതുമായ പ്രസിദ്ധീകരണങ്ങളാകണം. പി എച്ച് ഡിയുടെ കോപ്പി എന്നിവ അപേക്ഷയോടൊപ്പം നൽകണം.

ഫ്രിയാസ് സീനിയർ ഫെല്ലോഷിപ്പ് പ്രോഗ്രാം

അപേക്ഷിക്കുന്ന സമയത്ത്, പിഎച്ച് ഡി പൂർത്തിയാക്കി, കുറഞ്ഞത് എട്ട് വർഷത്തെ പോസ്റ്റ്-ഡോക്ടറൽ പരിചയം

വിഷയങ്ങൾ: ഫ്രീബർഗ് സർവകലാശാലയിൽ ഗവേഷണ സഹായം ലഭ്യമാകുന്ന ഏത് വിഷയത്തിലും അപേക്ഷിക്കാം.

ഫെല്ലോഷിപ്പ് ധനസഹായ കാലയളവ് :മൂന്ന് മുതൽ എട്ട് മാസം വരെ

അപേക്ഷിക്കേണ്ട അവസാന തിയ്യതി 2025 സെപ്തംബർ 12

ഫെല്ലോഷിപ്പ് കാലാവധി 2026 സെപ്തംബർ ഒന്ന് മുതൽ 2027 ഓഗസ്റ്റ് 31 വരെ

അപേക്ഷയ്ക്കൊപ്പം മൂവായിരം വാക്കുള്ള പ്രോജക്ട് പ്രൊപ്പോസൽ, സിവി അപേക്ഷകർ പ്രസിദ്ധീകരിച്ച എട്ട് ലേഖനങ്ങൾ,അവയിൽ നാലെണ്ണം 2021 ജനുവരി 1 ന് ശേഷം പ്രസിദ്ധീകരിച്ചതും പിയർ-റിവ്യൂ ചെയ്തതുമായിരിക്കണം പി എച്ച് ഡിയുടെ പകർപ്പ്, ലെറ്റർ ഓഫ് സപ്പോട്ട് എന്നിവ ഉണ്ടാകണം.

Education news: FRIAS fellowships are open from Freiburg, Germany and all over the world.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

SCROLL FOR NEXT