Government Women’s Polytechnic College Invites Applications for Temporary Posts. 
Career

വനിതാ പോളിടെക്‌നിക് കോളജിൽ അധ്യാപകർക്ക് അവസരം, അഭിമുഖത്തിലൂടെ നിയമനം

ഐടിഐ മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്കാണ് അവസരം. അഭിമുഖത്തിലൂടെ നിയമനം നേടാം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. കംപ്യുട്ടർ എൻജിനീയറിങ് ഹിയറിങ് ഇമ്പെയർഡ് ബാച്ചിലേക്കും റെഗുലർ ബാച്ചിലേക്കുമായി വിവിധ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ആണ് നിയമനം. ഐടിഐ മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്കാണ് അവസരം. അഭിമുഖത്തിലൂടെ നിയമനം നേടാം.

1.ഗസ്റ്റ് ഇന്റർപ്രട്ടർ

യോഗ്യത:

  • എം.എസ്.ഡബ്ല്യു / എം.എ സൈക്കോളജി / എം.എ സോഷ്യോളജി

  • ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റെർപ്രെറ്റേഷൻ (DISLI)

മാറ്റ് യോഗ്യതകൾ (അഭികാമ്യം):

  • എം.എസ്.ഡബ്ല്യു / എം.എ സൈക്കോളജി / എം.എ സോഷ്യോളജി + RCI അംഗീകൃത സ്പെഷ്യൽ എജ്യുക്കേഷൻ ഡിപ്ലോമ (HI/Deaf)

  • കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഡിപ്ലോമ + RCI അംഗീകൃത DISLI

  • സ്പെഷ്യൽ എജ്യുക്കേഷൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ (HI/Deaf) + ബി.എസ്.സി / സൈക്കോളജി / സോഷ്യോളജി ബിരുദം

മുകളിൽ പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ സ്പെഷ്യൽ എജ്യുക്കേഷൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ (HI/Deaf) യോഗ്യത മാത്രമുള്ളവരെയും പരിഗണിക്കും.

2.ഡെമോൺസ്ട്രേറ്റർ

യോഗ്യത:

  • കംപ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ

  • അല്ലെങ്കിൽ പി.എസ്.സി അംഗീകൃത ഉയർന്ന യോഗ്യത

3.ട്രേഡ് ഇൻസ്ട്രക്ടർ

യോഗ്യത:

  • കംപ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഐ.ടി.ഐ/തത്തുല്യ യോഗ്യത

  • അല്ലെങ്കിൽ പി.എസ്.സി അംഗീകൃത ഉയർന്ന യോഗ്യത

4.ട്രേഡ്സ്മാൻ

യോഗ്യത:

  • കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ഐ.ടി.ഐ/തത്തുല്യ യോഗ്യത

  • അല്ലെങ്കിൽ പി.എസ്.സി അംഗീകൃത ഉയർന്ന യോഗ്യത

അഭിമുഖം ജൂൺ 10-ന് രാവിലെ 10 മണി മുതൽ സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, കൈമനം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കും. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥികൾ അഭിമുഖത്തിന് ഹാജരാകണം.

Government Women’s Polytechnic College Invites Applications for Temporary Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

20 തൃണമൂൽ എംപിമാർ എൻഡിഎയിലേക്ക്; കക്കോലി ഘോഷ് ദസ്തിദാറുടെ നേതൃത്വത്തിൽ സ്പീക്കർക്ക് കത്ത് നൽകി വിമതർ

പച്ചക്കറിക്കാരന്റെ മകൻ; ദിവസവും 18 മണിക്കൂര്‍ പഠനം; 21-ാം വയസില്‍ മാതാപിതാക്കള്‍ക്ക് സമ്മാനിച്ചത് 1കോടി രൂപയുടെ ഫ്ലാറ്റ്

'നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലി, യൂണിഫോമിന് ബ്രിട്ടീഷ് ലുക്ക്'; വേഷം മാറ്റണമെന്ന് കങ്കണ

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നതിനിടെ സമ്പാദ്യം അടങ്ങിയ ബാഗ് നഷ്ടമായി, പ്രവാസിക്ക് ആശ്വാസമായി ഷാര്‍ജ പൊലീസ്

സോളാർ പാനൽ സ്ഥാപിക്കാൻ ഇനി ചെലവേറും; എന്താണ് പുതിയ നിയമം? ഉപഭോക്താക്കൾ അറിയേണ്ടതെല്ലാം

SCROLL FOR NEXT