തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ താൽക്കാലിക ജൂനിയർ ഇൻസ്ട്രക്ടർ/ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. അഡിറ്റീവ് മാനുഫാക്ചറിങ് (3D പ്രിന്റിങ്) ടെക്നിഷ്യൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ് ടെക്നിഷ്യൻ എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്നിഷ്യൻ (3D പ്രിന്റിങ്) — 2 ഒഴിവ്
യോഗ്യത: മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ, മെക്കാട്രോണിക്സ്, മാനുഫാക്ചറിംഗ്, പ്രൊഡക്ഷൻ, ഓട്ടോമൊബൈൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക് അല്ലെങ്കിൽ എഞ്ചിനീയറിങ് ബിരുദം, അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.
അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്കും അപേക്ഷിക്കാം.
ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നിഷ്യൻ — 2 ഒഴിവ്
ഒരു ഒഴിവ് മുസ്ലിം വിഭാഗത്തിനും ഒരു ഒഴിവ് ഓപ്പൺ വിഭാഗത്തിനുമാണ്.
യോഗ്യത: മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ, മെക്കാട്രോണിക്സ്, ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക് അല്ലെങ്കിൽ എഞ്ചിനീയറിങ് ബിരുദം.
അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C. അല്ലെങ്കിൽ N.ACയും 3 വർഷത്തെ പ്രവർത്തി പരിചയവും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 14ന് ഉച്ചയ്ക്ക് 1.30ന് ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഗവ. ഐ.ടി.ഐ പ്രിൻസിപ്പലിന് മുന്നിൽ അഭിമുഖത്തിന് ഹാജരാകണം. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.
പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചാണ് താൽക്കാലിക നിയമനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471 2459255 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates