ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ (SKHSS) വിവിധ തസ്തികകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. ക്ലർക്ക്,അധ്യാപക തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് അഭിമുഖത്തിലൂടെ നിയമനം നേടാം. ജൂൺ 4, 5 തീയതികളിൽ ആണ് അഭിമുഖം നടക്കുന്നത്.
1. ക്ലർക്ക് (ഹൈസ്കൂൾ സെക്ഷൻ) – 1 ഒഴിവ്
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ തത്തുല്യം.
ഇന്റർവ്യൂ തീയതി: 2026 ജൂൺ 4
സമയം: സർട്ടിഫിക്കറ്റ് പരിശോധന രാവിലെ 8:30-ന് ആരംഭിക്കും. ഇന്റർവ്യൂ രാവിലെ 10:00 മണിക്ക്.
2. HSST (കൊമേഴ്സ്, സോഷ്യോളജി, സുവോളജി) – ഓരോ ഒഴിവുകൾ വീതം
വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പോസ്റ്റ് ഗ്രാജ്വേഷൻ (Masters Degree), ബി.എഡ് (B.Ed), സെറ്റ് (SET) വിജയം.
ഇന്റർവ്യൂ തീയതി: 2026 ജൂൺ 5
സമയം: സർട്ടിഫിക്കറ്റ് പരിശോധന രാവിലെ 8:30-ന്. ഇന്റർവ്യൂ രാവിലെ 10:30 മണിക്ക്.
3. HSST (ഇക്കണോമിക്സ്) – 1 ഒഴിവ്
വിദ്യാഭ്യാസ യോഗ്യത: ഇക്കണോമിക്സിൽ പോസ്റ്റ് ഗ്രാജ്വേഷൻ (Masters Degree), ബി.എഡ് (B.Ed), സെറ്റ് (SET) വിജയം.
ഇന്റർവ്യൂ തീയതി: 2026 ജൂൺ 5
സമയം: സർട്ടിഫിക്കറ്റ് പരിശോധന ഉച്ചയ്ക്ക് 1:00 മണിക്ക്. ഇന്റർവ്യൂ ഉച്ചയ്ക്ക് 2:30-ന്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വയസ്സ്, ശമ്പളം എന്നിവ സർക്കാർ ഉത്തരവുകൾക്ക് വിധേയമായിരിക്കും.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും (Original) പകർപ്പും (Copy) സഹിതം നിശ്ചിത സമയത്ത് ദേവസ്വം ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ 0487-2554815, 0487-2556335 (Extn.- 251, 248, 235) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അഭിമുഖം നടക്കുന്ന സ്ഥലം:
ഗുരുവായൂർ ദേവസ്വം ഓഫീസ് ശ്രീ പത്മം ബിൽഡിംഗ് തെക്കേനട, ഗുരുവായൂർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates