HEMRL Apprentice Recruitment 2026 Apply for Graduate Apprentice Posts. ai image
Career

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റിസ്ഷിപ്പിന് അവസരം; 50 ഒഴിവുകൾ, ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം

ബി.ഇ, ബി-ടെക്ക് തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28.

Author : സമകാലിക മലയാളം ഡെസ്ക്

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൂനെയിലുള്ള ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി (HEMRL) ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. ബി.ഇ, ബി-ടെക്ക് തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28.

ഒഴിവുകൾ

  • ബി.ഇ / ബി.ടെക് (കെമിക്കൽ എഞ്ചിനീയറിങ് / കെമിക്കൽ ടെക്നോളജി): 10 ഒഴിവുകൾ

  • ബി.എസ്.സി (കെമിസ്ട്രി): 09 ഒഴിവുകൾ

  • ബി.ഇ / ബി.ടെക് (മെക്കാനിക്കൽ എഞ്ചിനീയറിങ്): 08 ഒഴിവുകൾ

  • ബി.ഇ / ബി.ടെക് (കംപ്യുട്ടർ & ഇൻഫർമേഷൻ സയൻസ് /കംപ്യുട്ടർ എഞ്ചിനീയറിങ്) / ബി.എസ്.സി (കംപ്യുട്ടർ സയൻസ്): 05 ഒഴിവുകൾ

  • ബി.ഇ / ബി.ടെക് (ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ): 03 ഒഴിവുകൾ

  • ബി.എ (B.A.): 03 ഒഴിവുകൾ

  • ബി.കോം (B.Com): 03 ഒഴിവുകൾ

  • ബി.ഇ / ബി.ടെക് (എയ്റോസ്പേസ് / എയ്റോനോട്ടിക്കൽ): 02 ഒഴിവുകൾ

  • ബി.ഇ / ബി.ടെക് (ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ): 02 ഒഴിവുകൾ

  • ബി.ഇ / ബി.ടെക് (സിവിൽ എഞ്ചിനീയറിങ്): 02 ഒഴിവുകൾ

  • ലൈബ്രറി സയൻസ് (BLIS): 02 ഒഴിവുകൾ

  • ബി.ബി.എ (BBA): 01 ഒഴിവ്

യോഗ്യതകൾ

  • അപേക്ഷകനെ 18 വയസ്സ് തികഞ്ഞിരിക്കണം.

  • റഗുലർ കോഴ്സ് വഴി 2022, 2023, 2024, 2025, 2026 വർഷങ്ങളിൽ വിജയിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

  • ഉയർന്ന യോഗ്യതയുള്ളവർ, നിലവിൽ എവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവർ, അല്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ ജോലി പരിചയമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.

  • ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനാകില്ല.

തെരഞ്ഞെടുപ്പ് പ്രക്രിയ

മാർക്കിന്റെ അടിസ്ഥാനത്തിലോ (Merit), എഴുത്തുപരീക്ഷ വഴിയോ, ഇന്റർവ്യൂ വഴിയോ ആയിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://drdo.gov.in/drdo/sites/default/files/vacancy/advtHEMRL10082026.pdf

HEMRL Apprentice Recruitment 2026 Apply for Graduate Apprentice Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മെസി വരും കെട്ടോ എന്ന് കേരളത്തോട് പറഞ്ഞ മുൻ മുഖ്യമന്ത്രി ഇപ്പോഴത്തെ കാര്യങ്ങൾ കേട്ടോ' ; കായിക മന്ത്രി

ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച മംഗല്യനിറവിൽ ഗുരുവായൂർ; ആഗസ്റ്റ് 23-ന് ഇതുവരെ ബുക്ക് ചെയ്തത് 377 വിവാഹങ്ങൾ

തുണിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആന്‍ഡ്രോയ്ഡ് ഫോണും, പെന്‍ഡ്രൈവും; ജയിലില്‍ 'വിഐപി'യായി പ്രജ്വല്‍ രേവണ്ണ; കേസ്

എണ്ണവില വീണ്ടും 90 ഡോളറിലേക്ക്, സെന്‍സെക്‌സ് 350 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം

മൂന്നാറിൽ ഇനി നീലക്കുറിഞ്ഞിയുടെ ഓണപ്പൂക്കാലം; വിസ്മയക്കാഴ്ചയൊരുക്കി ഇക്കാനഗർ മലഞ്ചെരുവുകൾ