Hospital and aviation diploma courses available for students after 10th grade.  @emirates
Career

പത്താം ക്ലാസുകാർക്ക് പഠിക്കാൻ കഴിയുന്ന ഹെൽത്ത്, ഏവിയേഷൻ ഡിപ്ലോമ കോഴ്സുകൾ ഇവയാണ്

പ്ലസ് ടു, ബിരുദ കോഴ്സുകൾ തെരഞ്ഞെടുക്കാത്തവർക്കും ബിരുദമുള്ളവർക്കും പഠിക്കാൻ കഴിയുന്ന കോഴ്സുകളാണ് ഇവ.

സമകാലിക മലയാളം ഡെസ്ക്

തൊഴിൽ മേഖലയിൽ പുതിയ സാധ്യതകൾ തുറന്നുവരുന്ന മേഖലകളിൽ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യമേഖല. നോൺക്ലിനിക്കൽ മേഖലയിലും പുതിയ ജോലികൾ ഇപ്പോഴുണ്ട്. ചികിത്സാ പരിചരണമേഖലകളിൽ കൂടുതൽ വികാസം സംഭവിക്കുന്നതിനനുസരിച്ചാണ് ഈ മേഖലയിൽ തൊഴിൽ സാധ്യത വർദ്ധിക്കുന്നത്. കൂടുതൽ ആശുപത്രികൾ ആരംഭിക്കുന്നതും ചികിത്സാമേഖലയിൽ കൂടുതൽ കോർപ്പറേറ്റ് മൂലധന നിക്ഷേപം വരുന്നതും ഈ മേഖലയിലെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുപോലെ മറ്റൊരു തൊഴിൽ മേഖലയാണ് വ്യോമയാന രംഗം. ഈ രണ്ട് രംഗങ്ങളിലും അടിസ്ഥാന ജോലികളുമായി ബന്ധപ്പെട്ട് കോഴ്സുകളാണ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്‌മെന്റ്, ഏവിയേഷൻ മാനേജ്‌മെന്റ് ആൻഡ് എയർലൈൻ ക്യാബിൻ ക്രൂ ഡിപ്ലോമ കോഴ്സുകൾ. ഈ മേഖലയിലേക്ക് ഡിപ്ലോമ, എം ബി എ തുടങ്ങി പലവിധ കോഴ്സുകൾ ഇപ്പോഴുണ്ട്.

പ്ലസ് ടു, ബിരുദ കോഴ്സുകൾ തെരഞ്ഞെടുക്കാത്തവർക്കും ബിരുദമുള്ളവർക്കും പഠിക്കാൻ കഴിയുന്ന കോഴ്സുകളാണ് ഇവ.

പത്താംക്ലാസ് വിജയിച്ചവർ മുതൽ മുകളിലോട്ട് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന കോഴ്സാണ് ഈ രണ്ട് മേഖലകളിലും നടത്തുന്ന ഡിപ്ലോമ കോഴ്സുകൾ. എൽ ബി എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പാളയം സ്റ്റഡി സെന്ററിൽ സ്‌കിൽ അപെക്‌സ് അക്കാദമി നടത്തുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ് ആൻഡ് എയർലൈൻ ക്യാബിൻ ക്രൂ എന്നീ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പത്താംക്ലാസ് പാസായവർക്ക് പുറമെ. പ്ലസ് ടു, ബിരുദം എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഈ കോഴ്സുകൾക്ക് ചേരാവുന്നതാണ്. ഓരോ കോഴ്സിനും 20 സീറ്റുകൾ വീതമാണ് ഉള്ളത്. ഓഗസ്റ്റ് മാസം ക്ലാസുകൾ ആരംഭിക്കും. ഈ കോഴ്സുകളുടെ രണ്ടാമത്തെ ബാച്ചാണ് ആരംഭിക്കാൻ പോകുന്നത്.

കോഴ്സ്, ഫീസ്, ജോലി സാധ്യതകൾ

ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ് ആൻഡ് എയർലൈൻ ക്യാബിൻ ക്രൂ ഒമ്പത് മാസത്തെ കോഴ്സും, മൂന്ന് മാസത്തെ ഇന്റേൺഷിപ്പും ചേർന്നതാണ്. 75,000 രൂപയാണ് ഇതിന്റെ ഫീസ്. നാല് തവണയായി ഫീസ് നൽകിയാൽ മതി. ട്രാവൽ ഏജൻസി,ഗ്രൗണ്ട് സ്റ്റാഫ്, ഹോസ്പിറ്റാലിറ്റി, റാമ്പ്, ക്യാബിൻ ക്രൂ, ടിക്കറ്റിങ്, റിസർവേഷൻ എന്നീ മേഖലകളിലാണ് ഈ കോഴ്സ് പഠിച്ചവ‍ർക്ക് ജോലിസാധ്യതയുള്ള മേഖലകൾ

ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്‌മെന്റ് കോഴ്സ് കാലയളവ് ആറ് മാസവും മൂന്ന് മാസത്തെ ഇന്റേൺഷിപ്പുമാണ്. 35,000 രൂപയാണ് ഫീസ്. മൂന്ന് തവണയായി ഫീസ് നൽകിയാൽ മതിയാകും. ആശുപത്രികളിൽ ഴ ഇൻഷുറൻസ്, മെഡിക്കൽ റെക്കോ‍ർഡ്, ഫ്രണ്ട് ഡെസ്ക്, തുടങ്ങിയ നോൺക്ലിനിക്കൽ മേഖലകളിലായിരിക്കും ഇവർക്കുള്ള ജോലി സാധ്യത. ബിരുദം യോഗ്യതയുള്ളവർക്ക് എച്ച് ആ‍ർ ട്രെയിനി, പി ആർ ഒ തുടങ്ങിയ തസ്തികളിലേക്കും ജോലിസാധ്യതയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 9746340093. ഈ ഫോൺ നമ്പറിൽ ബന്ധപ്പെടണം.

Career news: Skill Apex Academy, affiliated with LBS, offers Diploma courses in both Hospital Administration Management and Airline Cabin Crew Training

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT