തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (IAV) ജൂനിയർ റിസർച്ച് ഫെലോ (JRF) തസ്തികയിൽ നിയമനം നടത്തുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) ഫണ്ട് ചെയ്യുന്ന 'നിപ വൈറസ് പ്രതിരോധം' സംബന്ധിച്ച ഗവേഷണ പ്രൊജക്ടിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 7 വൈകുന്നേരം 5:00 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക: ജൂനിയർ റിസർച്ച് ഫെല്ലോ
പ്രായപരിധി: 07.07.2026-ന് 35 വയസ് കവിയരുത്.
ഒഴിവുകളുടെ എണ്ണം: 1
അടിസ്ഥാന യോഗ്യത:
അംഗീകൃത സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസസിൽ 60 ശതമാനം മാർക്കോ തത്തുല്യ CGPA-യോ ഉള്ള ബിരുദാനന്തര ബിരുദം.
നിയമന കാലാവധി:
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവിന്റെ വാർഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കാലാവധി ദീർഘിപ്പിക്കും.
ശമ്പളം:
CSIR-UGC NET, GATE അല്ലെങ്കിൽ കേന്ദ്ര സർക്കാർ വകുപ്പുകൾ/ഏജൻസികൾ നടത്തുന്ന ദേശീയതല പരീക്ഷകളിൽ യോഗ്യത നേടിയവർക്ക്:
37,000 രൂപ പ്രതിമാസം + HRA
അല്ലെങ്കിൽ
മുകളിൽ പറഞ്ഞ യോഗ്യതകളില്ലാത്തവർക്ക്:
31,000 രൂപ പ്രതിമാസം + HRA
പ്രധാന നിർദേശങ്ങൾ
അംഗീകൃത സർവകലാശാല/ബോർഡിൽ നിന്നുള്ള വിദ്യാഭ്യാസ യോഗ്യത നിർബന്ധം.
പ്രവൃത്തി പരിചയം കണക്കാക്കുന്നത് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടിയ തീയതി മുതൽ.
യോഗ്യതയുള്ളവരെ സ്ക്രീനിംഗ് കമ്മിറ്റി ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
എഴുത്തുപരീക്ഷയും/അല്ലെങ്കിൽ അഭിമുഖവും വഴിയാണ് തെരഞ്ഞെടുപ്പ്.
പ്രായപരിധിയിൽ ഇളവ് ANRF മാനദണ്ഡങ്ങൾ പ്രകാരം ലഭിക്കും.
എല്ലാ വിവരങ്ങളും ഇ-മെയിൽ വഴിയായിരിക്കും അറിയിക്കുക.
വിജ്ഞാപന ഭേദഗതികളും ഫലങ്ങളും IAV വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://iav.kerala.gov.in/wp-content/uploads/2026/06/RECRUITMENT-NOTIFICATION-3.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates