ആയുഷ് മന്ത്രാലയത്തിൽ വൻ അവസരം; റിസർച്ച് ഓഫീസർ,സ്റ്റാഫ് നഴ്സ്,ക്ലർക്ക് ഉൾപ്പെടെ 179 ഒഴിവുകൾ

കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് മികച്ച അവസരമാണിത്. അപേക്ഷകൾ ജൂലൈ 1 മുതൽ 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
CCRUM Recruitment
CCRUM Hiring 179 Candidates for Group A, B and C Posts; Applications Open July 1
Edited By:
Updated on
2 min read

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യുനാനി മെഡിസിൻ (CCRUM) ഗ്രൂപ്പ് എ, ബി, സി തസ്തികകളിലായി 179 ഒഴിവുകളിൽ നിയമനം നടത്തുന്നു. റിസർച്ച് ഓഫീസർ, സ്റ്റാഫ് നഴ്സ്, ക്ലർക്ക്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് നിയമനം. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് മികച്ച അവസരമാണിത്. അപേക്ഷകൾ ജൂലൈ 1 മുതൽ 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

CCRUM Recruitment
UPSC: കേന്ദ്ര സർക്കാർ ജോലി നേടാം, 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തസ്തികയും ഒഴിവുകളും

ഗ്രൂപ്പ് എ

  • റിസർച്ച് ഓഫീസർ (യുനാനി) – 16 ഒഴിവുകൾ

  • റിസർച്ച് ഓഫീസർ (പതോളജി) – 2 ഒഴിവുകൾ

  • റിസർച്ച് ഓഫീസർ (ഫിസിയോളജി) – 1 ഒഴിവ്

CCRUM Recruitment
കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിൽ സ്ഥിര നിയമനം; ഐടിഐ യോഗ്യതയും പ്രവൃത്തി പരിചയവും

ഗ്രൂപ്പ് ബി (Group B)

  • അസിസ്റ്റന്റ് റിസർച്ച് ഓഫീസർ (ഫാർമക്കോളജി) – 1 ഒഴിവ്

  • അസിസ്റ്റന്റ് റിസർച്ച് ഓഫീസർ (ഫാർമകോഗ്നസി/ബോട്ടണി) – 2 ഒഴിവുകൾ

  • സ്റ്റാഫ് നഴ്സ് – 7 ഒഴിവുകൾ

  • അക്കൗണ്ട്സ് ഓഫീസർ (ഹെഡ്ക്വാർട്ടേഴ്സ്) – 1 ഒഴിവ്

  • റിസർച്ച് അസിസ്റ്റന്റ് (കെമിസ്ട്രി) – 2 ഒഴിവുകൾ

  • റിസർച്ച് അസിസ്റ്റന്റ് (ബോട്ടണി) – 3 ഒഴിവുകൾ

  • ഇൻവെസ്റ്റിഗേറ്റർ (സ്റ്റാറ്റിസ്റ്റിക്സ്) – 3 ഒഴിവുകൾ

  • മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (MLT) – 12 ഒഴിവുകൾ

  • ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് (LIA) – 3 ഒഴിവുകൾ

  • പ്രൂഫ് റീഡർ – 1 ഒഴിവ്

  • ഹിന്ദി അസിസ്റ്റന്റ് – 2 ഒഴിവുകൾ

CCRUM Recruitment
റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

ഗ്രൂപ്പ് സി (Group C)

  • ഫാർമസിസ്റ്റ് – 6 ഒഴിവുകൾ

  • സോഷ്യൽ വർക്കർ – 2 ഒഴിവുകൾ

  • റേഡിയോഗ്രാഫർ – 1 ഒഴിവ്

  • കമ്പൗണ്ടർ – 3 ഒഴിവുകൾ

  • സ്റ്റെനോഗ്രാഫർ ഗ്രേഡ്-III – 7 ഒഴിവുകൾ

  • അപ്പർ ഡിവിഷൻ ക്ലർക്ക് (UDC) – 31 ഒഴിവുകൾ

  • ലോവർ ഡിവിഷൻ ക്ലർക്ക് (LDC) – 26 ഒഴിവുകൾ

  • സ്റ്റാഫ് കാർ ഡ്രൈവർ – 4 ഒഴിവുകൾ

  • മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (MTS) – 43 ഒഴിവുകൾ

CCRUM Recruitment
ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം

യോഗ്യതയും പ്രായപരിധിയും

  • റിസർച്ച് ഓഫീസർ (യുനാനി): എൻ.സി.ഐ.എസ്.എം (NCISM) അംഗീകൃത സ്ഥാപനത്തിൽ നിന്ന് യുനാനി മെഡിസിനിൽ എം.ഡി/എം.എസ് ബിരുദം. പ്രായപരിധി 40 വയസ്.

  • റിസർച്ച് ഓഫീസർ (പതോളജി): എം.സി.ഐ അംഗീകൃത സർവകലാശാലയിൽ നിന്ന് പാത്തോളജിയിൽ എം.ഡി. പ്രായപരിധി 40 വയസ്.

  • റിസർച്ച് ഓഫീസർ (ഫിസിയോളജി): മോളിക്യുലർ ബയോളജി, ബയോടെക്നോളജി, ഹ്യൂമൻ ജെനറ്റിക്സ്, ജെനറ്റിക് എഞ്ചിനീയറിംഗ് എന്നിവയിൽ മാസ്റ്റേഴ്സ് ബിരുദവും ഗവേഷണ പരിചയവും അല്ലെങ്കിൽ പി.എച്ച്.ഡി. പ്രായപരിധി 40 വയസ്.

  • അസിസ്റ്റന്റ് റിസർച്ച് ഓഫീസർ (ഫാർമക്കോളജി): ഫാർമക്കോളജിയിൽ എം.എസ്.സി അല്ലെങ്കിൽ എം.വി.എസ്.സി. പ്രായപരിധി 30 വയസ്.

  • അസിസ്റ്റന്റ് റിസർച്ച് ഓഫീസർ (ഫാർമകോഗ്നസി/ബോട്ടണി): ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദവും ഗവേഷണ/അധ്യാപന പരിചയവും അല്ലെങ്കിൽ പി.എച്ച്.ഡി. പ്രായപരിധി 35 വയസ്.

CCRUM Recruitment
കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത
  • സ്റ്റാഫ് നഴ്സ്: ബി.എസ്.സി നഴ്സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് & മിഡ്‌വൈഫറി ഡിപ്ലോമ. സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും പ്രവൃത്തിപരിചയവും ആവശ്യമാണ്. പ്രായപരിധി 35 വയസ്.

  • അക്കൗണ്ട്സ് ഓഫീസർ: ബിരുദവും സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ അക്കൗണ്ട്സ്, ബജറ്റ്, ക്യാഷ് വിഭാഗങ്ങളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.

  • മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (MLT): മെഡിക്കൽ ലബോറട്ടറി സയൻസിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്.

  • ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്: ബിരുദവും ലൈബ്രറി സയൻസിൽ ബിരുദവും. പ്രായപരിധി 28 വയസ്.

  • അപ്പർ ഡിവിഷൻ ക്ലർക്ക് (UDC): അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. പ്രായപരിധി 18–27 വയസ്.

  • ലോവർ ഡിവിഷൻ ക്ലർക്ക് (LDC): പ്ലസ് ടു പാസായിരിക്കണം. കംപ്യുട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകളോ ഹിന്ദിയിൽ 30 വാക്കുകളോ ടൈപ്പിംഗ് വേഗത ആവശ്യമാണ്. പ്രായപരിധി 18–27 വയസ്.

CCRUM Recruitment
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം
  • സ്റ്റെനോഗ്രാഫർ ഗ്രേഡ്-III: പത്താം ക്ലാസ് വിജയവും ഷോർട്ട്‌ഹാൻഡിൽ മിനിറ്റിൽ 80 വാക്കുകളും ടൈപ്പിംഗിൽ മിനിറ്റിൽ 40 വാക്കുകളും വേഗത. പ്രായപരിധി 28 വയസ്.

  • സ്റ്റാഫ് കാർ ഡ്രൈവർ: പത്താം ക്ലാസ്, സാധുവായ ഡ്രൈവിംഗ് ലൈസൻസ്, മൂന്ന് വർഷത്തെ ഡ്രൈവിംഗ് പരിചയം. പ്രായപരിധി 18–25 വയസ്.

  • മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS): പത്താം ക്ലാസ് അല്ലെങ്കിൽ ഐ.ടി.ഐ യോഗ്യത. പ്രായപരിധി 18–25 വയസ്.

  • കമ്പൗണ്ടർ: പത്താം ക്ലാസ് വിജയവും യൂണാനി കമ്പൗണ്ടർ പരിശീലന സർട്ടിഫിക്കറ്റും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 28 വയസ്സ് വരെ.

  • ഫാർമസിസ്റ്റ്: സയൻസ് വിഷയത്തോടെ പ്ലസ് ടു, ഫാർമസിയിൽ രണ്ട് വർഷത്തെ ഡിപ്ലോമ, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 18–25 വയസ്.

CCRUM Recruitment
ടാറ്റ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; വിവിധ തസ്തികകളിൽ 35 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.

https://ubrospace.blr1.cdn.pdf

Summary

CCRUM Hiring 179 Candidates for Group A, B and C Posts; Applications Open July 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com