ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ICAR) കീഴിലുള്ള ഇടുക്കിയിൽ സ്ഥിതി ചെയ്യുന്ന കൃഷി വിജ്ഞാൻ കേന്ദ്രയിൽ അവസരം. അസിസ്റ്റന്റ്, ഡ്രൈവർ, സ്കിൽഡ് സപ്പോർട്ടിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 18,000 രൂപ മുതൽ 35,400 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 4.
അസിസ്റ്റന്റ്
പ്രായപരിധി: 20 – 30 വയസ്
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
ശമ്പളം: 35,400 രൂപ വരെ
ഡ്രൈവർ
പ്രായപരിധി: 18 – 27 വയസ്
യോഗ്യത: പത്താം ക്ലാസ് + സാധുവായ ഡ്രൈവിംഗ് ലൈസൻസ്
ശമ്പളം:21,700 രൂപ വരെ
സ്കിൽഡ് സപ്പോർട്ടിങ് സ്റ്റാഫ്
പ്രായപരിധി: 18 – 25 വയസ്
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ഐ ടി ഐ
ശമ്പളം: 18,000 രൂപ വരെ
സർക്കാർ ചട്ടങ്ങൾ പ്രകാരം സംവരണ വിഭാഗങ്ങൾക്ക് പ്രായ ഇളവ് ലഭ്യമാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകൾ പരിശോധിച്ച ശേഷം യോഗ്യരായ ഉദ്യോഗാർത്ഥികളെ ഷോർട് ലിസ്റ്റ് ചെയ്യും. അതിന് ശേഷം അഭിമുഖത്തിന് ക്ഷണിക്കും. ചില തസ്തികയിൽ സ്‌കിൽ ടെസ്റ്റും ഉണ്ടായിരിക്കുന്നതാണ്. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ടിഎ /ഡിഎ അനുവദിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates