IFFCO Trainee Accounts Recruitment Offers High Salary Opportunity for CA Inter Graduates. rawpixel.com
Career

IFFCO: അക്കൗണ്ട്സ് ട്രെയിനി തസ്തികയിൽ നിയമനം നേടാം; 12 ലക്ഷം വരെ ശമ്പളം

പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 40,000 മുതൽ 75,000 രൂപ വരെ ശമ്പള സ്കെയിലിൽ നിയമനം ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (IFFCO) ട്രെയിനി (അക്കൗണ്ട്സ്) തസ്തികയിൽ നിയമനം നടത്തുന്നു. അപേക്ഷകന്റെ പ്രായം പരമാവധി 30 വയസ്സ് ആയിരിക്കണം. യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദം നേടിയവരും, കൂടാതെ സി.എ (ഇന്റർമീഡിയറ്റ്) യോഗ്യത നേടിയവർക്കുമാണ് അവസരം.

ഉദ്യോഗാർത്ഥികൾക്ക് കോർപ്പറേറ്റ് ഫിനാൻസ് & അക്കൗണ്ട്സ്, ടാക്സേഷൻ, ട്രഷറി മാനേജ്മെന്റ്, ERP/SAP സിസ്റ്റങ്ങളിലുള്ള പ്രവർത്തന പരിചയം എന്നിവ ആവശ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യം ഒരു വർഷത്തെ ട്രെയിനിങ് നൽകും. ഈ കാലയളവിൽ പ്രതിമാസം 48,000 രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും.

പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 40,000 മുതൽ 75,000 രൂപ വരെ ശമ്പള സ്കെയിലിൽ നിയമനം ലഭിക്കും. ശമ്പളവും മറ്റ് അനുകൂല്യങ്ങളും ചേർത്ത് ഒരു വർഷം ഏകദേശം 12 ലക്ഷം രൂപ വരെ ലഭിക്കാം.

പരിശീലനം പൂർത്തിയാക്കിയ ശേഷം കുറഞ്ഞത് മൂന്ന് വർഷം സ്ഥാപനത്തിൽ ജോലി ചെയ്യനാമെന്നാണ് സർവീസ് ബോണ്ട് വ്യവസ്ഥ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐഎഫ്എഫ്‌കോയുടെ സ്ഥാപനങ്ങളിലോ അനുബന്ധ സ്ഥാപനങ്ങളിലോ നിയമനം ലഭിക്കാവുന്നതാണ്.

തെരഞ്ഞെടുപ്പ് പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായിരിക്കും. ആദ്യ ഘട്ടത്തിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള ഓൺലൈൻ പരീക്ഷ നടത്തും. ഈ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ അടുത്ത ഘട്ടമായ വ്യക്തിഗത ഇന്റർവ്യൂവിലേക്ക് ക്ഷണിക്കും. ഇന്റർവ്യൂ വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ പരിശോധന ഉണ്ടാകും. അതിന് ശേഷം അന്തിമ പട്ടിക പുറത്തിറക്കും.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15. കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.

https://iffco-public-assets.s3.ap-south-1.amazonaws.com/

IFFCO Trainee Accounts Recruitment Offers High Salary Opportunity for CA Inter Graduates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ, ദൃശ്യങ്ങളിലുള്ള സ്ത്രീയെ അറിയില്ല; ആരോപണത്തില്‍ മറുപടിയുമായി ശോഭ സുരേന്ദ്രന്‍

തൃശൂര്‍ കേച്ചേരിയില്‍ 750 ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി; സ്ഥാപനം ബിജെപി നേതാവിന്റെ സഹോദരന്റെതെന്ന് ആരോപണം

'മോഷ്ടിച്ചേ തിന്നാൻ പറ്റുള്ളൂവെങ്കിൽ അവർ അങ്ങനെ തിന്നട്ടെ'; 'വാഴ 2' സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ അൽഫോൻസ് പുത്രൻ

'ബുംറയെ അടിക്കുമെന്ന് പറഞ്ഞു,ചെയ്തു'; സൂര്യവംശിയുടെ ആത്മവിശ്വാസത്തെ പ്രശംസിച്ച് ഇർഫാൻ പഠാൻ

'ഹോര്‍മൂസ് തുറന്നു കിടക്കട്ടെ'; ഇറാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

SCROLL FOR NEXT