സംസ്ഥാന സർക്കാർ ആരംഭിച്ച ഔദ്യോഗിക ടെക് ഇന്റേൺഷിപ്പ് പോർട്ടലായ ഇഗ്‌നൈറ്റ് 3.0 വഴി ഐടി മേഖലയിലെ ഇന്റേൺഷിപ്പിന് അവസരം. ടെക് കമ്പനികൾക്ക് ഇന്റേൺഷിപ്പ് ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നതിനും അവസരമുണ്ട്. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും തൊഴിൽപരിചയം നേടുന്നതിനുമാണ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലെ ഐടി കമ്പനികൾ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (GTech), കാലിക്കറ്റ് ഫോറം ഫോർ ഐടി (CAFIT) എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പ്ലാറ്റ്ഫോമിലൂടെ ഐടി മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകും.
അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കും സൗജന്യമായി പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പ്രായപരിധി 25 വയസാണ്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ കണ്ടെത്താൻ കഴിയും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും Ignite 3.0 Portal സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2700811/12/13 നമ്പറുകളിൽ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates