റെയിൽടെൽ കോർപ്പറേഷനിൽ അവസരം; കേരളത്തിൽ നിയമനം, ടെക്നിക്കൽ എഞ്ചിനീയർ തസ്തിക, 18 ലക്ഷം വരെ ശമ്പളം

തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള പദ്ധതിയിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിചയസമ്പന്നരായ ടെക്നിക്കൽ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
RailTel Recruitment 2026
RailTel Recruitment 2026 Apply for Technical Posts in Kerala
Updated on
2 min read

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷന്റെ (KSITM) പദ്ധതിക്കായി കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള പദ്ധതിയിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിചയസമ്പന്നരായ ടെക്നിക്കൽ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

RailTel Recruitment 2026
Kerala PSC: പത്താം ക്ലാസ് യോഗ്യതയുണ്ടോ? ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി, അവസാന തീയതി ജൂലൈ 01

ഒഴിവുകൾ

  • എൽ-1 എഞ്ചിനീയർ (ടെക്നിക്കൽ) – 9

  • എൽ-2 എഞ്ചിനീയർ (ടെക്നിക്കൽ) – 3

  • എൽ-3 എഞ്ചിനീയർ (ടെക്നിക്കൽ) – 1

    ആകെ 13 ഒഴിവുകൾ

RailTel Recruitment 2026
ഓയിൽ ഇന്ത്യ ലിമിറ്റഡ്: ചീഫ് തസ്തികകളിൽ നിയമനം, 2,60,000 രൂപ വരെ ശമ്പളം

വിദ്യാഭ്യാസ യോഗ്യത

L-1 എഞ്ചിനീയർ (9 ഒഴിവുകൾ)

  • സയൻസ്/എൻജിനിയറിങ് ബിരുദം

  • Security+, CEH, ECSA അല്ലെങ്കിൽ OEM സർട്ടിഫിക്കറ്റുകളിൽ ഏതെങ്കിലും ഒന്ന്

  • സൈബർ സെക്യൂരിറ്റി മേഖലയിലെ 1 വർഷം പ്രവൃത്തിപരിചയം

L-2 എഞ്ചിനീയർ (3 ഒഴിവുകൾ)

  • സയൻസ്/എൻജിനിയറിങ് ബിരുദം

  • Security+, ECSA, GCFA, GCFE, CISSP അല്ലെങ്കിൽ OEM സർട്ടിഫിക്കറ്റുകളിൽ ഏതെങ്കിലും ഒന്ന്

  • Incident Response മേഖലയിലെ 3 വർഷം പ്രവൃത്തിപരിചയം

RailTel Recruitment 2026
ഭാരത് പെട്രോളിയത്തിൽ അവസരം; എഞ്ചിനീയറിംഗ് ബിരുദം മുതൽ യോഗ്യത, മികച്ച ശമ്പളം,അവസാന തീയതി ജൂൺ 20

L-3 എഞ്ചിനീയർ (1 ഒഴിവ്)

  • സയൻസ്/എൻജിനിയറിങ് ബിരുദം

  • CISSP, CISM അല്ലെങ്കിൽ CISA സർട്ടിഫിക്കറ്റുകളിൽ ഏതെങ്കിലും ഒന്ന്

  • ITIL അല്ലെങ്കിൽ PMP സർട്ടിഫിക്കറ്റുകളിൽ ഏതെങ്കിലും ഒന്ന്

  • SOC (Security Operations Center) മേഖലയിലെ 8 വർഷം പ്രവൃത്തിപരിചയം

  • അതിൽ 3 വർഷം SOC Manager ആയി പ്രവർത്തിച്ച പരിചയം

B.Tech/BSc/MSc മാത്രം ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന സൈബർ സെക്യൂരിറ്റി സർട്ടിഫിക്കേഷനുകളും പ്രവൃത്തിപരിചയവും നിർബന്ധമാണ്.

RailTel Recruitment 2026
C-DAC: തിരുവനന്തപുരത്ത് നിയമനം നേടാം, ഫ്രഷേഴ്‌സിനും അവസരം; ബി.ടെക് യോഗ്യത, എഴുത്ത് പരീക്ഷയില്ല

ശമ്പളം (പ്രതിവർഷം)

  • L-I എഞ്ചിനീയർ: 4,20,000 രൂപ

  • L-II എഞ്ചിനീയർ: 5,58,000 രൂപ

  • L-III എഞ്ചിനീയർ: 18,00,000 രൂപ

RailTel Recruitment 2026
പോളിടെക്‌നിക് കഴിഞ്ഞോ?, ഇന്ത്യൻ നേവിയിൽ ജോലി നേടാം;മികച്ച ശമ്പളവും അനുകൂല്യങ്ങളും

തെരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകൾ പരിശോധിച്ച ശേഷം യോഗ്യരായ ഉദ്യോഗാർഥികളെ അഭിമുഖത്തിന് വിളിക്കും. അഭിമുഖ തീയതി പിന്നീട് പ്രത്യേകം അറിയിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 22 ജൂൺ 2026.

RailTel Recruitment 2026
സഹകരണ ബാങ്കുകളിൽ 133 ഒഴിവുകൾ;സെക്രട്ടറി മുതൽ ക്ലാർക്ക് വരെ അവസരം, അവസാന തീയതി ജൂലൈ 30

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

Group General Manager/HR,
RailTel Corporation of India Limited,
Plate-A, 6th Floor,
Office Block, Tower-2,
East Kidwai Nagar,
New Delhi – 110023.

അപേക്ഷ കവറിന് മുകളിൽ "Post Applied For – L-I/L-II/L-III Engineer (Technical) for KSITM Project" എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

RailTel Recruitment 2026
BSNL: ജനറൽ മാനേജർ തസ്തിക, പ്രവൃത്തി പരിചയം ആവശ്യമാണ്; 2.25 ലക്ഷം ശമ്പളം

കൂടുതൽ വിവരങ്ങൾക്ക്

https://www.railtel.in/images/careers/KSITM%20Vacancynotification.pdf

Summary

RailTel Recruitment 2026 Apply for Technical Posts in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com