IIST: സ്പേസ് സയൻസിൽ ബിരുദം നേടാം, ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളിൽ ജോലി സ്വന്തമാക്കാം

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
IIST Admission 2026
IIST Admission 2026 Apply for 174 Seats Through JEE AdvancedIIST/X
Edited By:
Updated on
1 min read

ദേശിയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ഒന്നായ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (IIST) ബിരുദ പ്രവേശനം നേടാൻ അവസരം. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. വിവിധ കോഴ്സുകളിലായി അകെ 174 സീറ്റുകളാണ് ഉള്ളത്. അക്കാദമിക് മികവുള്ളവർക്ക് ഐ എസ് ആർ ഒയിൽ തന്നെ ജോലിയും ലഭിക്കാം.

IIST Admission 2026
സൗജന്യമായി നഴ്സിംഗ് പഠിക്കാം, ഇന്ത്യൻ സൈന്യത്തിൽ ജോലി നേടാം; പ്ലസ് ടു യോഗ്യത

കോഴ്സുകൾ

  • ബി.ടെക് ഇൻ എയറോസ്പേസ് എൻജിനീയറിങ്

  • ബി.ടെക് ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (ഏവിയോണിക്സ്):

  • ഡ്യുവൽ ഡിഗ്രി (ബി.ടെക് + എം.എസ്/എം.ടെക്)

  • ബി.ടെക് ഇൻ കംപ്യുട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്

IIST Admission 2026
NISH: ശ്രവണപരിമിതർക്കുള്ള ഡിഗ്രി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാം

യോഗ്യത

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡിൽ നിന്നും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (PCM) എന്നീ വിഷയങ്ങളോടെ പ്ലസ് ടു/തുല്യമായ പരീക്ഷ വിജയിച്ചിരിക്കണം.

  • കുറഞ്ഞ മാർക്ക്: പ്ലസ് ടു പരീക്ഷയിൽ ജനറൽ, EWS, OBC വിഭാഗങ്ങൾക്ക് മൊത്തത്തിൽ കുറഞ്ഞത് 75% മാർക്കും, SC, ST, PD വിഭാഗങ്ങൾക്ക് കുറഞ്ഞത് 65% മാർക്കും ഉണ്ടായിരിക്കണം.

IIST Admission 2026
കാലിക്കറ്റ് സർവകലാശാല: ബോട്ടണി പഠനവകുപ്പിൽ പിജി ഡിപ്ലോമ, ഇപ്പോൾ അപേക്ഷിക്കാം
  • പ്രവേശന പരീക്ഷ: വിദ്യാർത്ഥികൾ നിർബന്ധമായും ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതി അതിൽ നിശ്ചിത കട്ട്-ഓഫ് മാർക്ക് നേടി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കണം. ജെഇഇ മെയിൻ മാർക്ക് മാത്രം അഡ്മിഷനായി പരിഗണിക്കുന്നതല്ല.

  • പ്രായപരിധി: ജനറൽ വിഭാഗത്തിലുള്ളവർ ഒക്ടോബർ 1, 2001-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. SC/ST/PD വിഭാഗക്കാർക്ക് പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട് (ഒക്ടോബർ 1, 1996-ന് ശേഷം ജനിച്ചവർ).

IIST Admission 2026
കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്

അപേക്ഷികേണ്ട വിധം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി(IIST) അഡ്മിഷൻ പോർട്ടൽ സന്ദർശിച്ച് "UG Online Registration" വഴി നിങ്ങളുടെ JEE Advanced Roll Number ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. തുടർന്ന് കോഴ്സുകൾ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുത്ത്, ആവശ്യമായ സർട്ടിഫിക്കറ്റുകളും ഫോട്ടോയും അപ്‌ലോഡ് ചെയ്ത ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10.

IIST Admission 2026
ബിഎസ്എൻഎല്ലിൽ അവസരം; ജൂനിയർ ടെലികോം ഓഫീസറാകാം, എഞ്ചിനീറിങ് യോഗ്യത, കേരളത്തിലും ഒഴിവ്

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://iist.ac.in/

IIST Admission 2026 Apply for 174 Seats Through JEE Advanced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com