ലോകത്തൊട്ടാകെ വ്യോമയാന മേഖലയിൽ വലിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുങ്ങുമ്പോൾ, ആ മേഖലയിൽ ജോലി ചെയ്യാനുള്ള കോഴ്സ് പഠിക്കാനുള്ള അവസരം ഒരുങ്ങുന്നു. കേന്ദ്ര വോമ്യയാന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉത്തർപ്രദേശിലെ അമേഠി ആസ്ഥാനമായ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (ഐജിആർയുഎ) യാണ് കോഴ്സ് നടത്തുന്നത്. പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.
രണ്ട് കോഴ്സുകൾക്കാണ് അക്കാദമി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൊമേഴ്സ്യൽ പൈലറ്റ് ആകാനുള്ള കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിനും(സിപിഎൽ),എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് (എഎംഇ) ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽ (ഐജിആർയുഎ) കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിനും (സിപിഎൽ) ഇന്റഗ്രേറ്റഡ് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് ആൻഡ് ബിഎസ്‌സി, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് (എഎംഇ) കോഴ്സിനും ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സിപിഎൽ കോഴ്‌സിനൊപ്പം നടത്തുന്ന ബിഎസ്‌സി (ഏവിയേഷൻ) ബിരുദവും വിദ്യാർത്ഥികൾക്ക് പഠിക്കാനാകും.
ഈ കോഴ്സുകൾ പഠിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഏപ്രിൽ 13 വരെ അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഉണ്ട്. ഐജിആർയുഎ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് വേണം അപേക്ഷ സമർപ്പിക്കേണ്ടത്. മെയ് മൂന്നിന് ഓൺലൈൻ പ്രവേശന പരീക്ഷ നടത്തും. മെയ് 18 ന് അഭിമുഖവും ജൂൺ ഒന്നിന് അഭിരുചി പരീക്ഷയും നടത്തും. ജൂൺ 26 ന് അന്തിമഫലം പ്രഖ്യാപിക്കും.
രാജ്യത്തെ 18 കേന്ദ്രങ്ങളിലായാണ് ഓൺലൈൻ പരീക്ഷ നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം ആണ് പരീക്ഷാ കേന്ദ്രം.
സിപിഎൽ ആദ്യബാച്ചിന്റെ ക്ലാസുകൾ ജൂലൈ 21 മുതൽ കോഴ്സ് ആരംഭിക്കും. രണ്ടാം ബാച്ചിന്റെ ക്ലാസ് 2027 ജനുവരിയിൽ ആരംഭിക്കുമെന്നും അക്കാദമി അറിയിപ്പിൽ വ്യക്തമാക്കി. എഎംഇ ക്ലാസ് ജൂലൈ 21 ആരംഭിക്കും.
സിപിഎൽ കോഴ്സിന് ആകെ 125 സീറ്റുകളാണ് ഉള്ളത്.
യോഗ്യത :
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ്, ഫിസിക്സ്,മാത്സ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടി പാസായിരിക്കണം. എസ് സി, എസ് ടി, ഇഡബ്ല്യു എസ്, ഒബിസി (നോൺ ക്രീമീലെയർ) വിഭാഗങ്ങളിൽ നിന്നുള്ളവർ ഈ വിഷയങ്ങളിൽ 45 ശതമാനം വീതം മാർക്ക് നേടി വിജയിച്ചിരിക്കണം.
അപേക്ഷാ ഫീസ് :15,000 രൂപ
എസ് സി, എസ് ടി, വിഭാഗത്തിലുള്ളവർക്ക് അപേക്ഷാ ഫീസ് ഇല്ല
കോഴ്സ് ഫീസ് : 55,00,000 രൂപ (ആദ്യ വർഷം നാല് പാദ ഗഡുക്കളായി അടയ്ക്കാം)
കോഴ്സ് കാലാവധി: 36 മാസം (മൂന്ന് വർഷം).
കുറഞ്ഞ പ്രായപരിധി :17 വയസ്സ്
ഉയർന്ന പ്രായപരിധി: 28 വയസ്സ്
ഒബിസി വിഭാഗത്തിന് 31 വയസ്സും എസ് സി, എസ് ടി വിഭാഗത്തിന് 33 വയസ്സുമാണ് ഉയർന്ന പ്രായപരിധി.
സിപിഎൽ കോഴ്സിന് ഉള്ള മറ്റ് മാനദണ്ഡങ്ങൾ:
കോഴ്സിന് ചേരുന്ന സമയത്ത് അവിവാഹിതരായിക്കണം.
ശാരീരിക യോഗ്യതകളും മാനദണ്ഡമാണ്
എഎംഇ കോഴ്സിന് ആകെ 30 സീറ്റുകളാണ് ഉള്ളത്
യോഗ്യത:
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ്, ഫിസിക്സ്,മാത്സ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടി പാസായിരിക്കണം. എസ് സി, എസ് ടി, ഇഡബ്ല്യു എസ്, ഒബിസി (നോൺ ക്രീമീലെയർ) വിഭാഗങ്ങളിൽ നിന്നുള്ളവർ ഈ വിഷയങ്ങളിൽ 45 ശതമാനം വീതം മാർക്ക് നേടി വിജയിച്ചിരിക്കണം.
സംസ്ഥാന ടെക്നിക്കൽ എജ്യൂക്കേഷൻ ബോർഡ് അംഗീകരിച്ച എൻജിനിയറിങ് ഡിപ്ലോമ - ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങൾ പഠിച്ചിട്ടുണ്ടെങ്കിൽ - തത്തുല്യ യോഗ്യതയായി പരിഗണിക്കും. 10 +2 ന് തുല്യത തെളിയിക്കുന്നതിന്, അപേക്ഷകർ ബാധകമായ ബോർഡ് / സർവകലാശാലയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
അപേക്ഷാ ഫീസ് : 2,000 രൂപ
എസ് സി, എസ് ടി വിഭാഗത്തിലുള്ളവർക്ക് അപേക്ഷാ ഫീസ് ഇല്ല
കോഴ്സ് ഫീസ് : 6,57,500 രൂപ (മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ഗഡുക്കളായി അടയ്ക്കാവുന്ന രീതിയിലാണ് ഫീസ് ഘടന.ആർക്കും ഫീസ് സബ്‌സിഡിയോ പരിശീലന ഫീസിൽ ഇളവോ അനുവദിക്കുന്നതല്ല.)
കോഴ്സ് കാലാവധി: 36 മാസം (മൂന്ന് വർഷം).
പ്രധാന തീയതികളും ലിങ്കുകളും
കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ് വിജ്ഞാപനം ഇവിടെ വായിക്കാം
എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് കോഴ്സ് വിജ്ഞാപനം ഇവിടെ വായിക്കാം
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 13
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates