IIM Kozhikode Calls for Doctoral Programme Applications  @IIMKozhikode
Career

ഐ ഐ എം കോഴിക്കോട്: പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഡിപിഎം), ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ടീച്ചിംഗ് ട്രാക്ക്), ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (പ്രാക്ടീസ് ട്രാക്ക്) എന്നീ പ്രാഗ്രാമുകളാണ് ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (IIM Kozhikode) മൂന്ന് ഡോക്ടറൽ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഡിപിഎം), ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ടീച്ചിംഗ് ട്രാക്ക്), ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (പ്രാക്ടീസ് ട്രാക്ക്) എന്നീ പ്രാഗ്രാമുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 23 ജനുവരി 2026.

ബന്ധപ്പെട്ട വിഷയങ്ങൾ

  • ഡിസിഷൻ സയൻസസ് ആൻഡ് ഓപ്പറേഷൻസ് മാനേജ്മെന്റ് (DSOM)

  • ഇക്കണോമിക്സ് (ECON)

  • ഫിനാൻസ്, അക്കൗണ്ടിംഗ് & കൺട്രോൾ (FAC)

  • ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ് (HLAM)

  • ഇൻഫർമേഷൻ സിസ്റ്റംസ് (IS)

  • മാർക്കറ്റിംഗ് മാനേജ്മെന്റ് (MM)

  • ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റ് (OBHR)

  • സ്ട്രാറ്റജിക് മാനേജ്മെന്റ് (SM)

വിദ്യാഭ്യാസ യോഗ്യത

  • ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം (എം.എ, എം.കോം, എം.ഇ, എം.ഫിൽ, എം.എസ്‌സി, എം.ടെക്, എംബിഎ, എംസിഎ എന്നിവ ഉൾപ്പെടെ)

  • പ്രൊഫഷണൽ യോഗ്യത (സി.എ/സി.എം.എ (ICWA)/സി എസ് /തത്തുല്യം) ഒപ്പം ബാച്ചിലേഴ്സ് ബിരുദവും.

  • ഏതെങ്കിലും വിഷയത്തിൽ 4 വർഷത്തെ / 8 സെമസ്റ്റർ ബാച്ചിലേഴ്സ് ബിരുദം.

ഓരോ പ്രോഗ്രാമിനും വ്യത്യസ്തമായ ശരാശരി മാർക്ക് ആണ് വേണ്ടത്. ഫെലോഷിപ് അടക്കമുള്ള കൂടുതൽ വിവരങ്ങൾക്കായി https://iimk.ac.in/ സന്ദർശിക്കുക.

Education news: IIM Kozhikode Invites Applications for Three Doctoral Management Programmes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ജയം

'മതബോധം കൈവരിക്കാത്ത ഒരു കുട്ടിയുടെ പെട്ടെന്നുള്ള അഭിപ്രായം'; മകളുടെ പരാമര്‍ശം തിരുത്തി മുനവ്വറലി ശിഹാബ് തങ്ങള്‍

'കേരള സര്‍ക്കാര്‍ വട്ടപ്പൂജ്യം'; തൃശൂരില്‍ ബിജെപി പ്രചാരണത്തിന് ഖുശ്ബുവും

ശബരിമല കേസുകളില്‍ നടപടിയെന്ത്? മൂന്നു മാസമായി മറുപടിയില്ല; സ്പീക്കര്‍ക്ക് കോണ്‍ഗ്രസിന്റെ കത്ത്

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊന്നു

SCROLL FOR NEXT