Recruitment notification released by Indian Institute of Management Kozhikode offering 21 permanent job opportunities with attractive salary packages.  @IIMKozhikode
Career

കോഴിക്കോട് ഐഐഎമ്മിൽ വിവിധ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ ഒഴിവുകൾ, സ്ഥിര ജോലി, മികച്ച ശമ്പളം; മാർച്ച് 10 വരെ അപേക്ഷിക്കാം

നിലവിൽ 11 തസ്തികകളിലായി 21 ഒഴിവുകൾ നികത്തുന്നതിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്- IIM Kozhikode)വിവിധ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.ഉയർന്ന ശമ്പളമുള്ള സ്ഥിര സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ റിക്രൂട്ട്മെന്റ് മികച്ച അവസരമാണ്.

ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സി എ, ഐസിഡബ്ല്യു എ, എം സി എ, ബി ടെക്, എം എൽ ഐ എസ് എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലവിൽ 11 തസ്തികകളിലായി 21 ഒഴിവുകൾ നികത്തുന്നതിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി മാർച്ച് 10 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പി മാർച്ച് 19 നകം ഐഐ എമ്മിൽ ലഭിക്കണം.

തസ്തിക, യോഗ്യത, ഒഴിവ്, ശമ്പളം എന്നിവ അറിയാം

ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ

യോഗ്യത : സി എ/ഐസിഡബ്ല്യു എ അല്ലെങ്കിൽ എംബിഎ/പിജിഡിഎം( ഫിനാൻസ് )

ഒഴിവുകളുടെ എണ്ണം :01

ശമ്പളം: 67700-208700 രൂപ സ്കെയിൽ

സിസ്റ്റംസ് മാനേജർ

യോഗ്യത : എം ടെക് / എം ഇ (CS/IT) അല്ലെങ്കിൽ എം സി എയും 15 വർഷം പരിചയവും

ഒഴിവുകളുടെ എണ്ണം: 01

ശമ്പളം:67700-208700 രൂപ സ്കെയിൽ

അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

യോഗ്യതയും : ഏതെങ്കിലും വിഷയത്തിൽ ബിരുദം

ഒഴിവുകളുടെ എണ്ണം:01

ശമ്പളം: 44900-142400 രൂപ സ്കെയിൽ

സീനിയർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്

യോഗ്യത :ലൈബ്രറി സയൻസിൽ മാസ്റ്റർ ബിരുദം

ഒഴിവുകളുടെ എണ്ണം : 02

ശമ്പളം:44900-142400 രൂപ സ്കെയിൽ

ജൂനിയർ എൻജിനീയർ (സിവിൽ)

യോഗ്യതയും പ്രവൃത്തി പരിചയവും : സിവിൽ ഡിപ്ലോമയും എട്ട് വർഷവും അല്ലെങ്കിൽ ഡിഗ്രിയും മൂന്ന് വർഷവും

ഒഴിവുകളുടെ എണ്ണം : 01

ശമ്പളം:35400-112400 രൂപ സ്കെയിൽ

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ)

യോഗ്യത : ഇലക്ട്രിക്കൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി

ഒഴിവുകളുടെ എണ്ണം :01

ശമ്പളം:35400-112400 രൂപ സ്കെയിൽ

അസിസ്റ്റന്റ്

യോഗ്യത : ബിരുദം

ഒഴിവുകളുടെ എണ്ണം: 04

ശമ്പളം:35400-112400 രൂപ സ്കെയിൽ

അക്കൗണ്ടന്റ്

യോഗ്യത : ബികോം/ബിബിഎ/ഇന്റർ സിഎ/ഐസിഡബ്ല്യുഎ

ഒഴിവുകളുടെ എണ്ണം :02

ശമ്പളം:35400-112400 രൂപ സ്കെയിൽ

ജൂനിയർ അസിസ്റ്റന്റ്

യോഗ്യത : ബിരുദം

ഒഴിവുകളുടെ എണ്ണം:03

ശമ്പളം:25500-81100 രൂപ സ്കെയിൽ

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് - ഐടി

യോഗ്യത :ഡിപ്ലോമ, ബിസിഎ, ബിടെക്, എംസിഎ

ഒഴിവുകളുടെ എണ്ണം:02

ശമ്പളം:25500-81100 രൂപ സ്കെയിൽ

ജൂനിയർ എക്സിക്യൂട്ടീവ്

യോഗ്യത :ബിരുദം

ഒഴിവുകളുടെ എണ്ണം:03

ശമ്പളം:21700-69100 രൂപ സ്കെയിൽ

അപേക്ഷ സംബന്ധിച്ച വിജ്ഞാപനം ഇവിടെ വായിക്കാം

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്കോപ്പി മാർച്ച് 19 നകം ലഭിക്കണം.

പ്രിന്റ് കോപ്പി ലഭിക്കേണ്ട വിലാസം:

HR In charge

Indian Institute of Management Kozhikode

IIM Kozhikode Campus PO

Kozhikode,

Kerala - 673 57

Job Alert: The Indian Institute of Management Kozhikode (IIM) has announced recruitment for various permanent posts with attractive salaries. Eligible candidates can apply online before March 10, 2026. Check vacancy details, eligibility, and how to apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

'സീരിയലിലേക്ക് വിളിച്ചിരുന്നു, പക്ഷെ ഞാന്‍ ചെയ്യില്ല'; കാരണം വെളിപ്പെടുത്തി രേണു സുധി

ആറുകോടി വരുമാനം കണ്ടെത്തണം; ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്

പ്രമേഹരോ​ഗിയാണോ? ദിവസവും കഴിക്കാം ബീൻസ്

'മതത്തേക്കാള്‍ വലുത് സുരക്ഷ'; എയര്‍പോര്‍ട്ടിന് സമീപത്തെ നിസ്‌കാര ഷെഡ് പൊളിച്ചതില്‍ തെറ്റില്ലെന്ന് കോടതി

SCROLL FOR NEXT