ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐ ഐ എം സി) 51 നോൺ ടീച്ചിങ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കോട്ടയം അടക്കമുള്ള റീജിയണൽ സെന്റേഴ്സിലേക്കാണ് നിയമനം നടത്തുന്നത്. ലൈബ്രറി & ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റന്റ് എഡിറ്റർ തുടങ്ങിയ നിരവധി ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 12.01.2026.
തസ്തികകളും ഒഴിവുകളുടെ എണ്ണവും
ലൈബ്രറി & ഇൻഫർമേഷൻ ഓഫീസർ – 1
അസിസ്റ്റന്റ് എഡിറ്റർ (ഡെപ്യൂട്ടേഷൻ) – 1
അസിസ്റ്റന്റ് രജിസ്ട്രാർ – 5
സെക്ഷൻ ഓഫീസർ – 4
സീനിയർ റിസർച്ച് അസിസ്റ്റന്റ് – 1
അസിസ്റ്റന്റ് – 11
പ്രൊഫഷണൽ അസിസ്റ്റന്റ് – 5
ജൂനിയർ പ്രോഗ്രാമർ – 5
അപ്പർ ഡിവിഷൻ ക്ലർക്ക് – 12
സ്റ്റെനോഗ്രാഫർ – 6
ആകെ ഒഴിവുകൾ: 51
കോട്ടയത്തെ സെന്ററിൽ വിവിധ തസ്തികകളിലായി 9 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. അപേക്ഷ ഫീസ്, മറ്റ് വിവരങ്ങൾ എന്നിവയ്ക്കായി https://iimc.gov.in/files/vacancy_document സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates