IIT Madras Releases Notification for Junior Executive Recruitment 2026  file
Career

IIT Madras: ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്, ഡിഗ്രി യോഗ്യത, അവസാന തീയതി ഏപ്രിൽ 26

അക്കൗണ്ട്സ്, അഡ്മിനിസ്ട്രേഷൻ മേഖലകളിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ്.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. അക്കൗണ്ട്സ്, അഡ്മിനിസ്ട്രേഷൻ മേഖലകളിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ്. ബിരുദമുള്ളവർക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 26.

യോഗ്യത

  • ഏതെങ്കിലും വിഷയത്തിൽ 3 വർഷ ബിരുദം.

  • ബി.കോം, ബിബിഎ പോലുള്ള അക്കൗണ്ട്സ് / ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഷയങ്ങളിൽ ബിരുദം ഉള്ളവർക്ക് മുൻഗണന.

  • ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 60% മാർക്ക് ആവശ്യമാണ് സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 55% മാർക്ക്

  • എം എസ് വേർഡ്,എം എസ് എക്സൽ ,എം എസ് പവർ പോയിന്റ് അറിഞ്ഞിരിക്കണം.

പ്രായപരിധി ജനറൽ വിഭാഗക്കാർക്ക് പരമാവധി 28 വയസ്സും SC/ST വിഭാഗക്കാർക്ക് 30 വയസ്സുമാണ്. സർക്കാർ നിയമങ്ങൾ പ്രകാരം പ്രായ ഇളവുകൾ ലഭ്യമാകും.

ഐഐടി പോലുള്ള പ്രമുഖ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് ഭാവിയിൽ മികച്ച കരിയർ സാധ്യതകൾക്ക് വഴിയൊരുക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

ആദ്യം എഴുത്ത് പരീക്ഷ അല്ലെങ്കിൽ സ്കിൽ ടെസ്റ്റ് നടത്തും. ഇതിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന് വിളിക്കും. ഇതിന് ശേഷമാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://icsrstaff.iitm.ac.in/careers/admin/download_announcement.php?file=announce_1775477954.pdf

IIT Madras Releases Notification for Junior Executive Recruitment 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

ഓൺലൈനിൽ സെർച്ച് ചെയ്യുന്നവർ ജാഗ്രത പാലിക്കുക, വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കുന്നതിന് വ്യാജ ലിങ്കുകൾ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

ഹോർമുസ് തുറന്നു, എല്ലാ വാണിജ്യ കപ്പലുകൾക്കും ​'ഗ്രീൻ സി​ഗ്നൽ'

സാധാരണക്കാര്‍ക്ക് ആശ്വാസം; ന്യൂയോര്‍ക്കിലും സര്‍ക്കാര്‍ 'റേഷന്‍ കട'; നൂറാംദിനത്തില്‍ വാക്കുപാലിച്ച് 'മംദാനി ഓപ്പറേഷന്‍'

SCROLL FOR NEXT