IMU Invites Applications for PhD, Integrated PhD IMU/x
Career

മാരിടൈം യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി; ഡിസംബർ 20 വരെ അപേക്ഷിക്കാം

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 31,000 മുതൽ 40,000 രൂപ വരെ ഫെലോഷിപ്പ് ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി എച്ച് ഡി,ഇന്റഗ്രേറ്റഡ് പി എച്ച് ഡി & എം എസ് ബൈ റീസർച്ച് എന്നി പ്രോഗ്രാമുകളിലേക്ക് ഡിസംബർ 20 വരെ അപേക്ഷ സമർപ്പിക്കാം. ചെന്നൈ, കൊച്ചി, കൊൽക്കത്ത, മുംബൈ, നവി മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലായാണ് ഗവേഷണത്തിന് അവസരം ഉള്ളത്.

സമുദ്ര സുരക്ഷ, സമുദ്ര മാനേജ്മെന്റ്, തുറമുഖങ്ങൾക്കായുള്ള സൈബർ സുരക്ഷ, നീല സമ്പദ്‌വ്യവസ്ഥ, ഹരിത സാങ്കേതികവിദ്യ,സമുദ്ര പരിസ്ഥിതി പഠനം, നാവികരുടെ മാനസികാരോഗ്യം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ വിദ്യാർത്ഥികൾക്ക് ഗവേഷണം ചെയ്യാൻ അവസരമുണ്ട്.

കോഴ്സുകൾ

  1. പി എച്ച് ഡി (ഫുൾ ടൈം) - 3 മുതൽ 6 വർഷം വരെ കാലയളവ്

  2. പിഎച്ച് ഡി (പാർട്ട് ടൈം)- 4 മുതൽ 6 വർഷം വരെ കാലയളവ

  3. ഇന്റഗ്രേറ്റഡ്ഡ് പി എച്ച് ഡി- എഞ്ചിനീറിങ്,ടെക്‌നോളജി,അർക്കിടെക്ചർ എന്നി വിഷയങ്ങളിൽ - 4 മുതൽ 6 വർഷം വരെ കാലയളവ്

  4. ഇന്റഗ്രേറ്ഡ് പി എച്ച് ഡി - ബി എസ് സി,ബി കോം,ബി ബി എ എന്നി വിഷയങ്ങളിൽ - 5 മുതൽ 6 വർഷം വരെ കാലയളവ്

  5. എംഎസ് ബൈ റിസർച്ച് - 2 മുതൽ 3 വർഷം വരെ കാലയളവ്

ഫെലോഷിപ്പ്

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 31,000 മുതൽ 40,000 രൂപ വരെ ഫെലോഷിപ്പ് ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. എഴുത്തു പരീക്ഷയ്ക്ക് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയിറ്റേജ് ലഭിക്കും. എഴുത്തു പരീക്ഷയിൽ 50 ശതമാനം മാർക്ക് ഉള്ളവരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് IMU.EDU.IN സന്ദർശിക്കുക

Career news: IMU Invites Applications for PhD, Integrated PhD and MS by Research.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ

നടി സംയുക്ത ഷണ്മുഖനാഥന്‍ വിവാഹിതയായി

കുളി കഴിഞ്ഞ ഉടനെ ഭക്ഷണം കഴിപ്പ്, അത്ര ആരോ​ഗ്യകരമല്ല

വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തണം; എംപിമാരോട് മുഖ്യമന്ത്രി

'ആ വഴക്കിനിടെ അച്ഛന്റെ മൂക്കിലൂടെ ചോര വന്നു; മാപ്പ് പറയില്ലെന്ന് രഞ്ജിത്ത്; പിന്നെയാണ് ഇന്ത്യന്‍ റുപ്പി സംഭവിക്കുന്നത്'

SCROLL FOR NEXT