India Post GDS Recruitment 2026 for 28,740 vacancies including 1600 in Kerala  India Post
Career

പരീക്ഷയില്ല, പത്താം ക്ലാസുകാർക്ക് പോസ്റ്റ് ഓഫീസിൽ ജോലി; കേരളത്തിൽ ഉൾപ്പടെ 28,740 ഒഴിവുകൾ

ജനുവരി 31 മുതൽ അപേക്ഷ സ്വീകരിക്കാൻ ആരംഭിക്കും.

സമകാലിക മലയാളം ഡെസ്ക്

ഒരു ഇടവേളയ്ക്ക് ശേഷം നിരവധി ഉദ്യോഗാർത്ഥികൾ കാത്തിരുന്ന തപാൽ വകുപ്പിലെ വിവിധ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഇന്ത്യയിലുടനീളമുള്ള 28,740 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് തപാൽ വകുപ്പ് (ഇന്ത്യ പോസ്റ്റ്) ഗ്രാമീൺ ഡാക് സേവക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. കേരളത്തിൽ 1,691 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലെ വിവിധ തപാൽ സർക്കിളുകളിലായിട്ടാണ് ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM),ഗ്രാമീൺ ഡാക് സേവക് (GDS)/ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM) എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

പത്താം ക്ലാസിലെ മാർക്കിനെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം .

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 31 മുതൽ indiapostgdsonline.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാം.

യോഗ്യത :പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം.

പ്രായ പരിധി :18 നും 40 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. എഴുത്തുപരീക്ഷ ഉണ്ടാകില്ല,

റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലെ മാനദണ്ഡം : പത്താം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ശമ്പളം

➽അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM -എബിപിഎം), ഗ്രാമീൺ ഡാക് സേവക് (GDS- ജിഡിഎസ്), തസ്തികകളിൽ പ്രതിമാസം 10,000 - 24,470 രൂപ വരെ,

➽ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM-ബിപിഎം) തസ്തികയിൽ പ്രതിമാസം 12,000 - 29,380 രൂപ വരെ.

വിശദമായ വിജ്ഞാപനം 2026 ജനുവരി 31-ന് പുറത്തിറങ്ങും. അന്ന് മുതൽ അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14-ന് ആണ് .

അപേക്ഷാ ഫീസ് അടയ്ക്കാനുള്ള സൗകര്യം 2026 ഫെബ്രുവരി 16-ന് അവസാനിക്കും.

2026 ഫെബ്രുവരി 18 മുതൽ ഫെബ്രുവരി 19 വരെ അപേക്ഷകർക്ക് അപേക്ഷാ ഫോമിൽ മാറ്റങ്ങൾ വരുത്താൻ അനുവാദമുണ്ട്. മെറിറ്റ് ലിസ്റ്റ് 2026 ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും.

Job Alert: India Post GDS 2026, 28,740 vacancies for BPM and ABPM posts. 10th pass eligible. Check Kerala-specific vacancies, date and details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുഞ്ഞികൃഷ്ണന്‍ സിപിഎമ്മില്‍ നിന്ന് 'ഔട്ട്'; പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

പ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ തൊഴിൽപരിശീലനവും സ്ഥിരജോലിയും, പ്രതിമാസം 1.30 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്; ആകർഷകമായ പദ്ധതിയുമായി സംസ്ഥാന സർക്കാർ

'ഇത് താന്‍ ഡാ പൊലീസ്': സ്റ്റേഷന് മുന്നിലെ വാഹനത്തിലിരുന്ന് പൊലീസുകാരുടെ പരസ്യ മദ്യപാനം; വിഡിയോ വൈറല്‍; അന്വേഷണം

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കില്ല? ബംഗ്ലാദേശ് വിവാദത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നീക്കം

രോഗികള്‍ പെരുവഴിയില്‍; ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി!

SCROLL FOR NEXT