Indian Army RVC Recruitment 2026 Open for Men and Women 20 Vacancies Announced. Indian Army/x
Career

ഇന്ത്യൻ ആർമിയിൽ മൃഗഡോക്ടർ ആകാം; സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം, അപേക്ഷാഫീസ് ഇല്ല

18 എണ്ണം പുരുഷന്മാർക്കും 2 എണ്ണം സ്ത്രീകൾക്കുമാണ് സംവരണം ചെയ്തിട്ടുള്ളത്. വിശദമായി പരിശോധിക്കാം.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ആർമിയിൽ (Indian Army) റിമൗണ്ട് വെറ്ററിനറി കോർപ്പ്സ് (RVC) വിഭാഗത്തിൽ ജോലി നേടാം. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരമുണ്ട്. അകെ 20 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 18 എണ്ണം പുരുഷന്മാർക്കും 2 എണ്ണം സ്ത്രീകൾക്കുമാണ് സംവരണം ചെയ്തിട്ടുള്ളത്. വിശദമായി പരിശോധിക്കാം.

വിദ്യാഭ്യാസ യോഗ്യത

  • ബിവിഎസ് സി (BVSc) അല്ലെങ്കിൽ ബിവിഎസ് സി &എ എച്ച് (BVSc & AH) ഡിഗ്രി നിർബന്ധമാണ്

  • ഈ ഡിഗ്രി ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്നോ, സമാനമായ വിദേശ സർവകലാശാലയിൽ നിന്നുള്ളതോ ആയിരിക്കണം.

  • ഡിഗ്രി ഇന്ത്യൻ വെറ്റിനറി കൗൺസിൽ ആക്ട് ,1984ന്റെ ആദ്യമോ രണ്ടാം ഷെഡ്യൂളിലോ ഉൾപ്പെട്ടിരിക്കണം

  • അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം

  • പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേ യോഗ്യതയാണ്

പ്രധാന തീയതികൾ

പുരുഷന്മാർ (Men):

  • ഓൺലൈൻ അപേക്ഷ ആരംഭം: ഏപ്രിൽ 17, 2026

  • അവസാന തീയതി: മേയ് 18, 2026

സ്ത്രീകൾ (Women):

  • ഓൺലൈൻ അപേക്ഷ ആരംഭം: ഏപ്രിൽ 15, 2026

  • അവസാന തീയതി: മേയ് 15, 2026

അപേക്ഷകൾ നിശ്ചിത സമയത്തിനകം ഓൺലൈൻ വഴി സമർപ്പിക്കണം.

പ്രായപരിധി

  • അപേക്ഷയുടെ അവസാന തീയതിയനുസരിച്ച് 21 മുതൽ 32 വയസ് വരെ

  • കുറഞ്ഞ പ്രായം: 21 വയസ്

  • പരമാവധി പ്രായം (ജനറൽ): 32 വയസ്

അപേക്ഷാഫീസ്

  • ഈ റിക്രൂട്ട്മെന്റിന് അപേക്ഷാഫീസ് ഇല്ല

  • യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി അപേക്ഷ സമർപ്പിക്കാനുള്ള അവസരമാണ് ഇത്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.joinindianarmy.nic.in/Women_in_RVC.pdf

https://www.joinindianarmy.nic.inMen_in_RVC.pdf

Indian Army RVC Recruitment 2026 Open for Men and Women 20 Vacancies Announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കനത്ത ചൂട് അപകട കാരണമല്ല', പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

ബക്കറ്റില്‍ മണല്‍ നിറച്ച് പൂഴ്ത്തിയ നിലയില്‍; കോഴിക്കോട് ചാലിയംകടവില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം; ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ 14 ആയി

വീട്ടിൽ ഈ ചെടികൾ വളർത്തിയാൽ പാമ്പിനെ എളുപ്പം അകറ്റാം

തൊപ്പിയുടെ സിനിമാ അരങ്ങേറ്റം; സിജു വിത്സൺ ചിത്രം 'ബൂം ബാങ്' ചിത്രീകരണം തുടങ്ങി

SCROLL FOR NEXT