ഐഐഎം മുംബൈ (IIM Mumbai) വിവിധ മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനമാണ്. പ്രകടനം വിലയിരുത്തി ഇത് പിന്നീട് മൂന്ന് വർഷം വരെ നീട്ടി നൽകാം. മാസ്റ്റർ ബിരുദം, ബി. ടെക്. പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 16.
മാനേജ്മെന്റ് ട്രെയിനി: 06 ഒഴിവുകൾ
അനലിറ്റിക്സ് - 1
ഓപ്പറേഷൻസ് - 1
സസ്റ്റൈനബിലിറ്റി - 1
ഓർഗനൈസർ ബിഹേവിയർ ഹ്യൂമൻ റിസോഴ്സ് - 1
മാർക്കറ്റിംഗ് - 2
മാനേജ്മെന്റ് ട്രെയിനി (അഡ്മിൻ): 04 ഒഴിവുകൾ.
അപേക്ഷിച്ച മേഖലയിലെ മാസ്റ്റേഴ്സ് ഡിഗ്രി കുറഞ്ഞത് 60% മാർക്കോടെ നേടിയിരിക്കണം
അല്ലെങ്കിൽ
അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ടെക് അല്ലെങ്കിൽ സമാന പ്രൊഫഷണൽ ഡിഗ്രി ഉണ്ടായിരിക്കണം.
പി.എച്ച്.ഡി. പഠനം നടത്തുന്നവർ അല്ലെങ്കിൽ ഭാവിയിൽ പി.എച്ച്.ഡി. ചെയ്യാൻ ആഗ്രഹിക്കുന്നവർ
ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങൾ, എഡ് ടെക് സ്ഥാപനങ്ങൾ, അക്കാദമിക് റിസർച്ച്, അഡ്മിഷൻ, കൗൺസലിംഗ്, സ്റ്റുഡന്റ് സപ്പോർട്ട് സർവീസുകൾ എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർ
പ്രതിമാസ സ്റ്റൈപെൻഡ്: 35,000 – 45,000 രൂപ
ഹൗസിംഗ് അലവൻസ്: 8,000 രൂപ
ട്രാവലിംഗ് അലവൻസ്: 2,000 രൂപ
മൊബൈൽ റീഇംബഴ്‌സ്‌മെന്റ്: 500 രൂപ
പരമാവധി 32 വയസ്
പി.എച്ച്.ഡി. ചെയ്യുന്നവർക്കോ ബന്ധപ്പെട്ട പ്രവൃത്തി പരിചയമുള്ളവർക്കോ 35 വയസ്സ് വരെ ഇളവ് ലഭിക്കും
ക്ലാസുകൾ, പരീക്ഷകൾ, അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയുടെ ഷെഡ്യൂളിംഗ് സഹായിക്കുക
ടൈംടേബിൾ, നോട്ടീസ്, ഔദ്യോഗിക അറിയിപ്പുകൾ എന്നിവ തയ്യാറാക്കി വിതരണം ചെയ്യുക
അക്കാദമിക് രേഖകൾ, ഹാജർ, ഫയലുകൾ എന്നിവ പരിപാലിക്കുക
കോഴ്സ് അഡ്മിനിസ്ട്രേഷൻ, ഗ്രേഡിംഗ്, അക്കാദമിക് കോർഡിനേഷൻ എന്നിവയിൽ അധ്യാപകരെ സഹായിക്കുക.
മീറ്റിംഗുകൾ, വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ, ഗസ്റ്റ് ലക്ചറുകൾ എന്നിവ ഏകോപിപ്പിക്കുക
പരീക്ഷാ നടപടികൾ, ഇൻവിജിലേഷൻ, പരീക്ഷാ സാമഗ്രികൾ കൈകാര്യം ചെയ്യൽ എന്നിവയിൽ സഹായിക്കുക
വിദ്യാർത്ഥികളുടെ അക്കാദമിക്, പരീക്ഷ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുക
സ്ഥാപന പരിപാടികൾക്കും അക്കാദമിക് പ്രോഗ്രാമുകൾക്കും പിന്തുണ നൽകുക
ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന മറ്റ് ചുമതലകളും നിർവഹിക്കുക
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://iimmumbai.ac.in/storage/uploads/careers/2382/177989345297.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates