Indian Navy IT job recruitment representative image Center-Center-Visakhapatnam
Career

യുവതീ യുവാക്കൾക്ക് ഇന്ത്യൻ നേവിയിൽ സബ് ലെഫ്റ്റനന്റ് ആകാം, ഐടി എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാം

അപേക്ഷകർക്ക് എസ്എസ്എൽസി/തത്തുല്യയോഗ്യത ഹയർ സെക്കൻഡറി/ തത്തുല്യയോഗ്യത പരീക്ഷയിൽ ഇംഗ്ലീഷിന് 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.

സമകാലിക മലയാളം ഡെസ്ക്

അവിവാഹിതരായ യുവതീയുവാക്കൾക്ക് ഇന്ത്യൻ നാവികസേനയിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ എക്സിക്യൂട്ടീവ് ആകാനായി അപേക്ഷിക്കാം. ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട എഞ്ചിനിയറിങ്, ബി എസ് സി, എം സി എ കോഴ്സുകളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷർക്ക് എസ്എസ്എൽസി/തത്തുല്യയോഗ്യത ഹയർ സെക്കണ്ടറി/ തത്തുല്യയോഗ്യത പരീക്ഷയിൽ ഇംഗ്ലീഷിന് 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.

പരിഗണിക്കുന്ന യോഗ്യതാ കോഴ്സുകൾ

കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്/ഐ ടി/സോഫ്റ്റ് വെയർ സിസ്റ്റംസ്/സൈബർ സെക്യൂരിറ്റി/സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ് വർക്കിങ്/ഡേറ്റ അനലിറ്റിക്സ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിലേതിലെങ്കിലും എംഎസ് സി/ബിടെക്/ബിഇ ബിരുദം 60 ശതമാനം മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ബിഎസ് സി ( ഇൻഫർമേഷൻ ടെക്നോളജി) ബിസിഎയോടൊപ്പം എംസിഎ തുടങ്ങിയ ബിരുദധാരികൾക്കും അപേക്ഷിക്കാം.

02-01-2001 നും 01-7-2006 നും ഇടയിൽ ജനിച്ച, അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ആണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

ഉദ്യോഗാർത്ഥിക്ക് യോഗ്യത പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കും. അതിനെ അടിസ്ഥാനമാക്കി അഭിമുഖം നടത്തും. എൻസിസി 'സി' സർട്ടിഫിക്കറ്റ് (നേവൽ/ആർമി/ എയർവിങ്) ഉള്ളവർക്ക് ചുരുക്കപ്പട്ടികയിൽ അർഹമായ ഇളവ് ലഭിക്കും. തെരഞ്ഞെടുക്കുന്നവരെ സബ് ലെഫ്റ്റ്നെന്റ് റാങ്കിൽ നിയോഗിക്കും. അടിസ്ഥാന ശമ്പളം 56,100 രൂപയായിരിക്കും. ശമ്പളത്തിന് പുറമെ മറ്റ് അലവൻസുകളും ലഭിക്കും .

ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലായിരിക്കും നിയമനം. ഇത് പ്രകാരം പരിശീലനത്തിനു ശേഷം പത്ത് വർഷത്തേക്കാണ് നിയമനം. പതിനാല് വർഷം വരെ തുടരാനാകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നേവൽ ഓറിയന്റേഷൻ കോഴ്സ് ഏഴിമല നാവിക അക്കാദമിയിൽ നടക്കും. 2026 ജനുവരിയിൽ ഈ കോഴ്സ് ആരംഭിക്കും. തുടർന്ന് വിദഗ്ധ പരിശീലനം ഉണ്ടാകും. അപേക്ഷ ഫീസ് ഇല്ല. ഓഗസ്റ്റ് 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്:https://www.joinindiannavy.gov.in/

ഇത് സംബന്ധിച്ച അറിയിപ്പ്: https://www.joinindiannavy.gov.in/files/Advertisement_SSC_IT_Jan_2026.pdf

Job News: The appointment as an IT executive in the Indian Navy will be on a short service commission basis. According to this, the appointment will be for ten years after training. They can continue in the service for up to fourteen years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT