Indian School in Oman Invites Applications for Art Teacher Post @DMunicipality
Career

ഒമാനിലെ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപകർക്ക് വീണ്ടും അവസരം

വിമാന ടിക്കറ്റ് അടക്കമുള്ള മറ്റ് ചെലവുകളും സൗജന്യമാണ്. വിദേശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്ന അധ്യാപകർക്കുള്ള മികച്ച അവസരമാണ്.

സമകാലിക മലയാളം ഡെസ്ക്

ഒമാനിലെ ഇന്ത്യൻ സ്കൂളിൽ ആർട്ട് ടീച്ചർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരള സർക്കാർ ഏജൻസിയായ ഒഡെപെക് (odepc) ആണ് സൗജന്യമായി നിയമനം നടത്തുന്നത്. വിമാന ടിക്കറ്റ് അടക്കമുള്ള മറ്റ് ചെലവുകളും സൗജന്യമാണ്. വിദേശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്ന അധ്യാപകർക്കുള്ള മികച്ച അവസരമാണ്. അപേക്ഷകൾ 2025 ഡിസംബർ 31 ആണ്.

യോഗ്യത

  • ഫൈൻ ആർട്സിൽ ബിരുദം (BFA) നേടിയിരിക്കണം. ബിരുദതലത്തിൽ മലയാളം ഭാഷാ വിഷയമായി പഠിച്ചിരിക്കണം.

  • സി ബി എസ് ഇ സ്കൂളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്.

  • ഇംഗ്ലീഷ് ഭാഷയിൽ നല്ല ആശയവിനിമയ കഴിവ്, മൈക്രോസോഫ്റ്റ് ഓഫീസ് ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.

  • ക്ലാസ്റൂം എൻഗേജ്‌മെൻ്റ്, ടീം വർക്ക്, അഡാപ്റ്റബിലിറ്റി എന്നിവ ആവശ്യമാണ്.

  • ആർട്ട് എക്സിബിഷനുകൾ, ആർട്ട് ഗാലറികൾ അല്ലെങ്കിൽ അനുബന്ധ സർഗ്ഗാത്മക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പരിചയം അനുഭവം അധിക യോഗ്യതയായി പരിഗണിക്കും.

ശമ്പളം

300 മുതൽ 360 ഒമാൻ റിയാൽ വരെ. (70,000 മുതൽ 84000 രൂപ വരെ)

അനുകൂല്യങ്ങൾ:
എച്ച് ആർ എ, ഫർണിച്ചർ അലവൻസ്, മെഡിക്കൽ ഇൻഷുറൻസ്, വർഷത്തിൽ 30 ദിവസത്തെ അവധി, സ്കൂൾ മാനദണ്ഡങ്ങൾ പ്രകാരം സ്വദേശത്തേക്കുള്ള വാർഷിക വിമാന ടിക്കറ്റ്.

താൽപര്യമുള്ളവർ സി വി , പാസ്‌പോർട്ട് പകർപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ teachingjobs@odepc.in എന്ന ഇ-മെയിലിലേക്ക് “Art Teacher to Oman” എന്ന സബ്ജക്ട് നൽകി 2025 ഡിസംബർ 31-നകം അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക

https://odepc.kerala.gov.in/job/free-recruitment-of-art-teacher-to-indian-school-oman/2025

Job news: Indian School in Oman Invites Applications for Art Teacher Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അനിയൻ തന്നെ'യെന്ന് ശ്രീലേഖ; യാചന ആയാലും ഉടൻ സാധനങ്ങളുമെടുത്ത് പോകാൻ പറ്റുമോയെന്ന് വി കെ പ്രശാന്ത്

സംഘടന ശക്തിപ്പെടുത്തണം, അച്ചടക്കം പരമപ്രധാനം; ദിഗ് വിജയ് സിങിനെ പിന്തുണച്ച് ശശി തരൂര്‍

തണുപ്പുകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കാമോ?

വാതിലിന് സമീപം സ്റ്റീല്‍ ബോംബ്, വടകരയില്‍ വോട്ട് മാറി ചെയ്ത എല്‍ഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം; ഒഴിവായത് വലിയ അത്യാഹിതം

എയ്ഡ്‌സ് രോഗിയായ നായകന്‍, ബോളിവുഡ് മുഴുവന്‍ മുഖം തിരിച്ച സിനിമ; വെറും 'ഒരു രൂപ' വാങ്ങി അഭിനയിച്ച സല്‍മാന്‍ ഖാന്‍!

SCROLL FOR NEXT