IPM Bengaluru Opens Admissions 2025 for PGDM and FPM Programs LGAUP
Career

IIPMB: പ്ലാന്റേഷൻ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾ പഠിക്കാം

അഗ്രി ബിസിനസ്സ്, പ്ലാന്റേഷൻ മാനേജ്‌മെന്റ്, ഫുഡ് പ്രോസസിങ്, അഗ്രികൾച്ചർ എക്‌സ്‌പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകളാണ് ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റ്, ബെംഗളൂരു (IIPMB) പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഗ്രി ബിസിനസ്സ്, പ്ലാന്റേഷൻ മാനേജ്‌മെന്റ്, ഫുഡ് പ്രോസസിങ്, അഗ്രികൾച്ചർ എക്‌സ്‌പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31.

പിജി ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് കോഴ്സുകൾ

1. അഗ്രിബിസിനസ് ആൻഡ് പ്ലാന്റേഷൻ മാനേജ്മെന്റ്

ഏതെങ്കിലും വിഷയത്തിൽ ബിരുദം. കൃഷി, അനുബന്ധ വിഷയങ്ങളായ ഹോർട്ടികൾച്ചർ, ഫോറസ്ട്രി, സെറികൾച്ചർ, വിളവെടുപ്പിനു ശേഷമുള്ള സാങ്കേതികവിദ്യ, അനുബന്ധ മേഖലകൾ എന്നിവയിൽ പശ്ചാത്തലമുള്ള അപേക്ഷകർക്ക് മുൻഗണന നൽകും.

2. ഫുഡ് പ്രോസസിങ് ആൻഡ്  ബിസിനസ് മാനേജ്മെന്റ്

ഏതെങ്കിലും മേഖലയിൽ ബിരുദം. ഫുഡ് സയൻസ്/എഞ്ചിനീയറിങ്, ന്യൂട്രീഷൻ, ഫിഷറീസ്, ഹോം സയൻസ്, കെമിക്കൽ എഞ്ചിനീയറിങ്, ആനിമൽ ഹസ്ബൻഡറി, ഡയറി, ബയോടെക്നോളജി, അനുബന്ധ വിഷയങ്ങൾ എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന.

3. അഗ്രികൾചറൽ എക്സ്പോർട്ട് ആൻഡ് ബിസിനസ് മാനേജ്മെന്റ്

ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം. കൃഷി, കൊമേഴ്‌സ് തുടങ്ങിയ അനുബന്ധ മേഖലകളിൽ ബിരുദമുള്ളവർക്ക് മുൻഗണന.

ഫീസ്,അപേക്ഷാ രീതി എന്നിവയ്ക്കായി www.iipmb.edu.in സന്ദർശിക്കുക.

Education news: IPM Bengaluru Opens Admissions 2025 for PGDM and FPM Programs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാം നാരായണന്റെ കുടുംബം

മൂന്നാറില്‍ മൈനസ് തുടരുന്നു, ശബരിമലയിലും ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ്; അറിയാം കാരണം?

'ആദ്യം കമ്മ്യൂണിസ്റ്റായിരുന്നു, പിന്നെ കെഎസ്‌യുക്കാരനായി, അവിടുന്ന് എബിവിപിയിലെത്തി'; അന്ന് ശ്രീനിവാസൻ പറഞ്ഞത്- വിഡിയോ

മാധ്യമങ്ങളുടെ വാര്‍ത്ത അടിസ്ഥാനരഹിതം; ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ

വർക് ഷോപ്പുകളുടെ പ്രവർത്തനത്തിന് പുതിയ നിർദേശവുമായി സൗദി അറേബ്യ

SCROLL FOR NEXT