കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡ് (IREL India Limited) വിവിധ വിഭാഗങ്ങളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, മൈനിംഗ്, ഐടി, ജിയോളജി, ഫിനാൻസ്, ലീഗൽ, എച്ച്ആർ, സെയിൽസ്, കമ്പനി സെക്രട്ടറി തുടങ്ങി സാങ്കേതിക, നോൺ-ടെക്നിക്കൽ മേഖലകളിലായി അവസരങ്ങളുണ്ട്. കേരളത്തിൽ ആണ് അവസരങ്ങൾ കൂടുതൽ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്സ് 10.
തസ്തികകൾ: ചീഫ് മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ.
വിഭാഗങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, മിനറൽ, മൈനിംഗ്, കൊമേഴ്സ്യൽ/പർച്ചേസ്, ഇൻഡസ്ട്രിയൽ സേഫ്റ്റി, ഇൻസ്ട്രുമെന്റേഷൻ, ഐടി, ജിയോളജി.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ B.E. / B.Tech അല്ലെങ്കിൽ M.Sc (ജിയോളജി).
വിഭാഗങ്ങൾ: ലീഗൽ (തസ്തിക: സീനിയർ മാനേജർ, മാനേജർ), സെക്യൂരിറ്റി, മെഡിക്കൽ, ഫിനാൻസ് (തസ്തിക: ജനറൽ മാനേജർ, ചീഫ് മാനേജർ, സീനിയർ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ), മാർക്കറ്റിംഗ്/സെയിൽസ്, HRM (അഡ്മിൻ), രാജ്ഭാഷ, കമ്പനി സെക്രട്ടറി.
യോഗ്യത: പോസ്റ്റിനനുസരിച്ച് LLB, MBBS, CA/CMA/MBA, MA, Graduate (ESM), CS.
കേരളത്തിലെ ഒഴിവുകൾ അറിയാം...
കേരളത്തിലെ IREL യൂണിറ്റുകളിൽ മെക്കാനിക്കൽ, കെമിക്കൽ, മിനറൽ, മൈനിംഗ്, ഇൻഡസ്ട്രിയൽ സേഫ്റ്റി, ഐ.ടി, ജിയോളജി, ഫിനാൻസ്, സെയിൽസ്, എച്ച്.ആർ.എം, രാജ്ഭാഷ തുടങ്ങിയ വിഭാഗങ്ങളിലായി 21 ഒഴിവുകളുണ്ട്. ടെക്നിക്കൽ, നോൺ-ടെക്നിക്കൽ മേഖലകളിലായി മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, ചീഫ് മാനേജർ തസ്തികകളിലേക്കാണ് നിയമനം.
കേരളത്തിലെ ഒഴിവുകൾ ചവറ (കൊല്ലം), ആലുവ (എറണാകുളം) RED യൂണിറ്റ്, ഐആർഇആർസി (IRERC), ആലുവ എന്നിവിടങ്ങളിലാണ്.
ബന്ധപ്പെട്ട വിഷയത്തിൽ BE/BTech, MSc, MBA/MSW, CA/CMA, MA തുടങ്ങിയ യോഗ്യതയും 2 മുതൽ 13 വർഷം വരെ പ്രവൃത്തിപരിചയവും തസ്തിക അനുസരിച്ച് ആവശ്യമാണ്.
നിയമനം ലഭിക്കുന്നവർക്ക് 40,000 മുതൽ 2,80,000 രൂപ വരെ ശമ്പളം ലഭിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഔഗ്യോഗിക വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates