IREL Recruitment 2026 Apply for 38 Apprentice Posts Till May 15. file
Career

ഇന്ത്യൻ റെയർ എർത്ത്സിൽ അപ്രന്റീസാകാം, ഐടിഐ മുതൽ യോഗ്യത; അവസാന തീയതി മെയ് 15

ഉദ്യോഗാർത്ഥിയുടെ ഉയർന്ന പ്രായപരിധി 25 വയസാണ്. സർക്കാർ നിയമങ്ങൾ അനുസരിച്ചുള്ള ഇളവുകൾ ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് നിയമപ്രകാരമുള്ള സ്റ്റൈപ്പെൻഡും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (IREL India Limited) അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. കേന്ദ്ര സർക്കാരിന്റെ ബഹിരാകാശ, ആണവ മേഖലയുമായി ബന്ധപ്പെട്ട പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ഇത്.

ഐ ടി ഐ മുതൽ എം.എസ് സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അകെ 38 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15.

ഒഴിവുകൾ

ഗ്രാജുവേറ്റ് അപ്രന്റിസ്

  • കെമിക്കൽ – 1

  • ഇൻസ്ട്രുമെന്റേഷൻ – 1

ടെക്നീഷ്യൻ അപ്രന്റിസ്

  • കെമിക്കൽ – 2

  • ഇലക്ട്രിക്കൽ – 1

  • മെക്കാനിക്കൽ – 1

  • ഇൻസ്ട്രുമെന്റേഷൻ – 1

  • സിവിൽ – 1

ട്രേഡ് അപ്രന്റിസ്

  • ട്രെയിനി (ജിയോളജിസ്റ്റ്) – 2

  • ലബോറട്ടറി – 2

  • എച്ച്ആർഎം – 1

  • ഫിനാൻസ് – 1

  • മാർക്കറ്റിംഗ് – 1

ട്രേഡ് അപ്രന്റിസ് (ITI)

  • ഫിറ്റർ – 7

  • ഇലക്ട്രീഷ്യൻ – 6

  • പെയിന്റർ – 2

  • പ്ലംബർ – 2

  • കാർപെന്റർ – 1

  • വെൽഡർ – 2

  • എസി മെക്കാനിക് – 1

  • സോളാർ ഇലക്ട്രീഷ്യൻ – 2

വിദ്യാഭ്യാസ യോഗ്യത

ബി.ഇ / ബി.ടെക്, ഡിപ്ലോമ, ബി.എസ്.സി / എം.എസ്.സി, എംബി.എ / എം.എ, ICWA (Inter), ICAI (Inter), വിവിധ ട്രേഡുകളിലെ ഐടിഐ എന്നീ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥിയുടെ ഉയർന്ന പ്രായപരിധി 25 വയസാണ്. സർക്കാർ നിയമങ്ങൾ അനുസരിച്ചുള്ള ഇളവുകൾ ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് നിയമപ്രകാരമുള്ള സ്റ്റൈപ്പെൻഡും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.irel.co.in/documents/20126/167125/ADVT7

IREL Recruitment 2026 Apply for 38 Apprentice Posts Till May 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം